
തെന്നിന്ത്യയിലെ മാതൃക താര ജോടികളാണ് തല അജിത്തും മലയാളികളുടെ പ്രിയപ്പെട്ട ശാലിനിയും. കുടുംബബന്ധത്തിന്റെ ആഴം വെളിപ്പെടുത്തുന്നതാണ് അജിത്-ശാലിനി ദാമ്പത്യം. ഇപ്പോഴിതാ അജിത്തിന്റെയും ശാലിനിയുടെയും സ്വകാര്യ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നു.
ശാലിനിയെ സ്നേഹത്തോടെ പിന്നില്‍ നിന്ന് കെട്ടിപ്പിടിച്ച് കവിളില്‍ മുത്തം നല്കുന്ന അജിത്തിന്റെ ഫോട്ടോയാണ് സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തത്. പേഴ്സണല്‍ ഡിജിറ്റല്‍ അസിസ്റ്റന്റ് (പിഡിഎ) സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ചിത്രമാണിത്.
സാധാരണയായി ശാലിനിയുമൊത്തുള്ള ചിത്രങ്ങള്‍ അജിത് അപൂര്‍വ്വമായി മാത്രമേ പങ്കുവയ്ക്കാറുള്ളു. 1999ല്‍ അമര്‍ക്കളം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് അജിത്തും ശാലിനും പ്രണയത്തിലായത്. തൊട്ടടുത്ത വര്‍ഷം ഇരുവരും വിവാഹിതരാവുകയും ചെയ്തു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]