
തിരുവനന്തപുരം: കെ റെയില്‍ സില്‍വര്‍ ലൈന്‍ കല്ലിടല്‍ ഇന്നും തുടരുമെന്ന് കെ റെയില്‍ അധികൃതര്‍. ഇതിനായി കെ റെയില്‍ അധികൃതര്‍ ഇന്ന് ചോറ്റാനിക്കര മേഖലയില്‍ സര്‍വേക്കായി എത്തും. എന്നാല്‍ ഇവിടെ പ്രതിഷേധം ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്നാണ് സൂചന. ഇന്നലെയും ഇവിടെ കെ റെയില്‍ സര്‍വെക്കെതിരെ വലിയ തോതില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. ഇതോടെ കൂടുതല്‍ ശക്തമായ പോലീസി വിന്യാസത്തിലായിരിക്കും അതിരടയാള കല്ലുകളും സര്‍വേയും ഉദ്യോഗസ്ഥര്‍ പൂര്‍ത്തിയാക്കുന്നത്.
എന്നാല്‍ സര്‍വേക്കായി എത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും കയ്യേറ്റ ശ്രമങ്ങള്‍ ഉണ്ടായി. ഇന്നലെ പ്രതിഷേധം രൂക്ഷമായ പടിഞ്ഞാറെ കല്ലായി ഭാഗത്തുനിന്ന് ആവും ഇന്ന് നടപടികള്‍ തുടങ്ങുക. പ്രദേശവാസികളുടെ പ്രതിഷേധം കണക്കിലെടുത്ത് ഇന്നലെ കല്ലിടല്‍ താല്‍ക്കാലികമായി നിര്‍ത്തി വച്ചിരുന്നു. മുന്‍കൂട്ടി അറിയിപ്പ് നല്‍കാതെ വീടുകളില്‍ അതിരടയാള കല്ല് ഇട്ടതിനെതിരെ കോടതിയെ സമീപിക്കാനാണ് ആണ് സമരക്കാരുടെ തീരുമാനം. എന്നാല്‍ കല്ല് പിഴുതെറിയുന്നവര്ക്് എതിരെ കേസ് എടുക്കുമെന്നാണ് സര്‍ക്കാരും അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ നടക്കുന്നത് ഭൂമിയേറ്റെടുക്കാനുള്ള നടപടിയല്ലന്നും ഇത് സാമൂഹ്യാഘാത പഠനത്തിനുള്ള സര്വേയാണെന്നുമാണ് കെ. റെയില്‍ എം.ഡി അജിത്ത് കുമാര്‍ പറയുന്നത്.
അജിത്ത് കുമാര്‍ പറഞ്ഞത്
പദ്ധതിയുടെ സാമൂഹിക-സാമ്പത്തിക-പരിസ്ഥിതി ആഘാതപഠനമടക്കമുള്ള കാര്യങ്ങളറിയാനുള്ള സര്‍വേയാണ് ഇപ്പോള്‍ നടക്കുന്നത്. സര്‍വേ പൂര്‍ത്തിയാക്കി റെയില്‍വേയുടെ അം?ഗീകാരം കിട്ടിയാല്‍ മാത്രമേ ഭൂമിയേറ്റെടുക്കല്‍ ഉള്‍പ്പെടെ നടത്താന്‍ പറ്റൂ. ആരുടേയെങ്കിലും ഭൂമിയേറ്റെടുക്കേണ്ടതായി വന്നാല്‍ മുഴുവന്‍ നഷ്ടപരിഹാരവും നല്കി മാത്രമേ ഭൂമിയേറ്റെടുക്കൂ. പദ്ധതിയുടെ ആവശ്യം നിര്‍ണ്ണയിക്കാനുള്ള പ്രാഥമിക നടപടിയാണ് ഇപ്പോള്‍ നടക്കുന്നത്. അലൈന്മെന്റ് ഫൈനലായ റൂട്ടിലാണ് കല്ലിടുന്നത് ബാധിക്കപ്പെടുന്ന കുടുംബത്തിന്റെ അഭിപ്രായം കേട്ട് വിദഗ്ധര്‍ പഠിച്ച ശേഷം സര്‍ക്കാര്‍ ഈ അലൈന്മെന്റ് അംഗീകരിക്കണം. അതിനു ശേഷം പഠനറിപ്പോര്‍ട്ട് റെയില്‍വേക്ക് സമര്‍പ്പിക്കും. റെയില്‍വേ പദ്ധതിക്ക് അം?ഗീകാരം നല്കിയ ശേഷമേ സ്ഥലമേറ്റെടുപ്പ് അടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കാനാവൂ.
കല്ലിടലുമായി മുന്നോട്ട് പോകും. കല്ലെടുക്കുന്നിടത്ത് വീണ്ടും കല്ലിടും. തടസങ്ങളുണ്ടായാല്‍ സാമുഹിക ആഘാത പഠനം വൈകും.പദ്ധതി വൈകും തോറും ഓരോ വര്‍ഷവം 3500 കോടി നഷ്ടം വരും. കേന്ദ്രം തത്വത്തില്‍ അംഗീകാരം നല്കിയ പദ്ധതിയാണിത്. കേന്ദ്ര ധനമന്ത്രി അംഗീകരിച്ചു. ഇപ്പോള്‍ കല്ലിട്ട അതിരുകള്‍ പഠനത്തിന് ശേഷം മാറും. ഡിപിആറിനൊപ്പം ഒരു സാമൂഹിക ആഘാത പഠനം പ്രാഥമിക റിപ്പോര്‍ട്ടില്‍ വെച്ചിട്ടുണ്ട് പുതിയ റിപ്പോര്‍ട്ട് വന്നതിന് ശേഷം ഇതും കൂട്ടി ഉജഞന് ഒപ്പം ചേര്‍ക്കും. നഷ്ടപരിഹാരം സംബന്ധിച്ച് ഡിപിആറില്‍ വ്യവസ്ഥയുണ്ട്. നഷ്ടപരിഹാരത്തിന്റെ ഒരു ഭാഗം പിന്നെ വാങ്ങിയാല്‍ മതിയാവും.അത് ബോണ്ടായി നല്‍കും. പിന്നിട് പലിശ സഹിതം പണം നല്‍കും. സന്നദ്ധരായവര്‍ക്കാവും ഈ പാക്കേജ്.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]