
ഉക്രൈനിലെ കുടിയേറിപ്പാര്‍പ്പ് തുടരുന്നതനിടെ, റഷ്യയില്‍ കോണ്ടത്തിന്റെ ആവശ്യകത ക്രമാതീതമായി വര്‍ധിച്ചു. ഭാവിയില്‍ വിലവര്ധനയുണ്ടാകുമോയെന്ന ജനങ്ങളുടെ ആശങ്കയും പാശ്ചാത്യരാജ്യങ്ങളുടെ ഉപരോധം കാരണമുണ്ടായ ക്ഷാമവുമാണ് വില്പനയില് പെട്ടെന്നുണ്ടായ കുതിച്ചുചാട്ടത്തിന് കാരണമെന്ന് വിപണി നിരീക്ഷകര്‍ പറയുന്നു. കഴിഞ്ഞവര്ഷവുമായുള്ള താരതമ്യത്തില്‍ റഷ്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ചില്ലറവില്പ്പനക്കാരായ വൈല്‍ഡ്ബെറീസിന് മാര്‍ച്ചിലെ ആദ്യ രണ്ടുവാരം വില്പനയില് 170 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തി.
യുദ്ധത്തിനിടെ റഷ്യയിലെ കോണ്ടം വില്‍പ്പന 26% കൂടിയെന്ന് റഷ്യയിലെ മരുന്ന് ശൃംഖല വെളിപ്പെടുത്തി. മൊത്തത്തില്‍ 32 ശതമാനം കൂടുതലാണ്. തങ്ങളുടെ വില്‍പ്പനയില്‍ 30% വ്യത്യാസമുണ്ടെന്ന് സൂപ്പര്‍മാക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നു. വ്ലാഡിമിര്‍ പുടിന്റെ റഷ്യന്‍ അധിനിവേശത്തെ അപലപിക്കുന്നുവെങ്കിലും ഡ്യൂറെക്സിന്റെയും മറ്റ് ബ്രാന്‍ഡുകളുടെയും ഉത്പാദകരായ, യുകെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റെക്കിറ്റ് രാജ്യത്തെ പ്രവര്‍ത്തനം തുടരുന്നതിനിടെയാണ് കോണ്ടത്തിന്റെ ആവശ്യകത പൊടുന്നനെ ഉയര്‍ന്നത്.
സാമ്പത്തിക ഉപരോധത്തിന് പിന്നാലെ റഷ്യയില്‍ മറ്റ് ഉത്പന്നങ്ങള്‍ക്കൊപ്പം കോണ്ടത്തിന്റെ വിലയിലും വര്‍ധനവുണ്ടായി. ബ്രാന്‍ഡുകള്‍ക്ക് അനുസരിച്ച് 50 ശതമാനംവരെ കൂടിയെന്ന് ഷമോണിന പറയുന്നു. റഷ്യന്‍ കറന്‍സിയായ റൂബിളിന്റെ മൂല്യം ഇടിയുന്നതിനാല്‍ വില കൂട്ടാന്‍ കമ്പനികള്‍ സമ്മര്‍ദം നേരിടുകയാണ്. റഷ്യയില്‍ ഈ വര്‍ഷത്തെ ആദ്യ ഒന്‍പത് ആഴ്ചയില്‍ 1.3 ബില്യണ്‍ റൂബിളിന്റെ 4 ദശലക്ഷത്തിലധികം ഉറയുടെ പാക്കുകളാണ് വിറ്റുപോയത്.
12,18,30 എണ്ണം വരുന്ന പാക്കുകള്‍ക്കാണ് ആവശ്യക്കാര്‍ ഏറെ. ഏറ്റവും വലിയ ഉത്പാദകരായ തായ്ലന്ഡ്, ഇന്ത്യ, ദക്ഷിണ കൊറിയ, ചൈന എന്നിവര്‍ റഷ്യയിലേക്കുള്ള കയറ്റുമതി നിര്‍ത്തിയിട്ടില്ല. 600 ദശലക്ഷം കോണ്ടമാണ് ഒരോ വര്‍ഷവും പുറംരാജ്യങ്ങളില്‍നിന്ന് റഷ്യയില്‍ എത്തുന്നത്.100 ദശലക്ഷം മാത്രമേ റഷ്യയില്‍ ഉത്പാദനമുള്ളൂ.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]