
തിരുവനന്തപുരം/ കണ്ണൂർ
പാവങ്ങളുടെ പടത്തലവൻ എ കെ ജിയുടെ 45–-ാം ചരമവാർഷികദിനം ഇന്ന് ആചരിക്കും. ബ്രാഞ്ച് മുതലുള്ള സിപിഐ എം ഘടകങ്ങളിലും തൊഴിലിടങ്ങളിലും പതാക ഉയർത്തി അനുസ്മരണയോഗം ചേരും.
വിവിധ ഇടങ്ങളിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തും. രാവിലെ ഒമ്പതിന് കണ്ണൂർ എ കെ ജി സ്ക്വയറിലെ പ്രതിമയിൽ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടക്കും. വൈകിട്ട് 4.30ന് പെരളശേരി എ കെ ജി സ്മൃതികുടീരത്തിൽ പുഷ്പാർച്ചന. തുടർന്ന്, പ്രകടനം. ആറിന് പൊതുസമ്മേളനം എം എ ബേബി ഉദ്ഘാടനംചെയ്യും. മന്ത്രി വീണാ ജോർജ്, സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ, എൻ ചന്ദ്രൻ എന്നിവർ സംസാരിക്കും. രാത്രി എട്ടിന് സംഘചേതനയുടെ നാടകം ‘ഭോലാറാം’.
തിരുവനന്തപുരം പൊട്ടക്കുഴിയിലെ എ കെ ജി പാർക്കിലെ പ്രതിമയിൽ രാവിലെ എട്ടിന് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തും. വൈകിട്ട് 5.30ന് അനുസ്മരണയോഗം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്യും.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]