ക്രൈസ്റ്റ്ചർച്ച്
വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ സെമി സാധ്യത നിലനിർത്താൻ ഇന്ത്യക്ക് ഇന്ന് ജയിക്കണം. രാവിലെ ആറരയ്ക്ക് ബംഗ്ലാദേശാണ് എതിരാളി.
ഇന്ത്യ അഞ്ച് കളിയിൽ നാല് പോയിന്റുമായി നാലാമതാണ്. ബംഗ്ലാദേശ് ഏഴാം സ്ഥാനത്ത്.
മറ്റൊരു മത്സരത്തിൽ പോയിന്റ് പട്ടികയിലെ ആദ്യസ്ഥാനക്കാരായ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. വെസ്റ്റിൻഡീസിനെ എട്ട് വിക്കറ്റിന് തോൽപ്പിച്ച് പാകിസ്ഥാൻ ആദ്യജയം നേടി.
മഴമൂലം 20 ഓവറായി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് ഏഴുവിക്കറ്റ് നഷ്ടത്തിൽ 89 റണ്ണെടുത്തു. പാകിസ്ഥാൻ 18.5 ഓവറിൽ ലക്ഷ്യംകണ്ടു.
നാല് വിക്കറ്റെടുത്ത പാകിസ്ഥാന്റെ നിദ ദർ കളിയിലെ താരമായി. source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]