
പുതുശേരി> പുതുശേരി ആലമ്പള്ളത്ത് ഡിവൈഎഫ്ഐ പ്രവർത്തകനെ ബൈക്കിലെത്തിയ ആർഎസ്എസ് സംഘം വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു. പുതുശേരി നീലിക്കാട് മണികണ്ഠൻ്റെ മകൻ അനു (25)നെയാണു രണ്ട് ബൈക്കിലായെത്തിയ ആർഎസ്എസ് – ബിജെപി സംഘം വെട്ടിയത്. ഡിവൈഎഫ്ഐ നീലിക്കാട് യൂണിറ്റ് പ്രസിഡൻ്റും സിപിഐ എം മലയങ്കാവ് ബ്രാഞ്ച് അംഗവുമാണ് അനു.
തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. സുഹൃത്തിൻ്റെ വീട്ടു മുന്നിൽ റോഡരികിൽ നിൽക്കുകയായിരുന്ന അനുവിനെ ബൈക്കിലെത്തിയ ആർഎസ്എസ് പ്രവർത്തകർ വെട്ടുകയായിരുന്നു. കൈ കൊണ്ട് തടയാൻ ശ്രമിച്ച അനുവിന്റെ കൈയ്യിലും ചെവിയിലും ഗുരുതരമായി പരിക്കേറ്റു. വാൾ തിരിച്ച് പിടിച്ച് അനുവിന്റെ കാലിൽ അടിച്ചും പരിക്കേൽപ്പിച്ച സംഘം പ്രദേശത്ത് ഭീതി പരത്തി.
നാട്ടുകാർ ഓടിക്കൂടിയതോടെയാണു ആർഎസ്എസ്- ബിജെപി പ്രവർത്തകർ പിൻവാങ്ങിയത്. ഗുരുതര പരിക്കേറ്റ അനുവിനെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചു. സംഭവത്തിൽ പുതുശേരി സ്വദേശികളായ ആറു ആർഎസ്എസ് പ്രവർത്തകർക്കെതിരെ കസബ പൊലീസ് കേസെടുത്തു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]