30 വയസ്സിനു ശേഷം എല്ലാവരും നിര്‍ബന്ധമായി ഹൃദ്രോഗ പരിശോധന നടത്തണമെന്ന് ഹൃദ്രോഗ വിദഗ്ധര്‍. രാജ്യത്തെ ചെറുപ്പക്കാരില്‍ ഹൃദ്രോഗ കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ആണ് ഈ നിർദേശം. കൂടാതെ
ജനിതകരപരമായിതന്നെ ഇന്ത്യക്കാര്‍ക്ക് ഹൃദ്രോഗം വരാനുള്ള സാധ്യതകള്‍ കൂടുതലാണ്.
പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, പോലുള്ള ജീവിതശൈലി രോഗങ്ങള്‍ ഹൃദ്രോഗ സാധ്യത ഇന്ത്യക്കാരില്‍ വര്‍ധിപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹൃദയസ്തംഭനമുണ്ടാകുന്നവരില്‍ ഇന്ത്യയില്‍ നിന്നും 25 ശതമാനത്തോളം ആളുകൾ 45 വയസ്സില്‍ താഴെയുള്ളവരും 67 ശതമാനം ആളുകൾ 55 വയസ്സില്‍ താഴെയുള്ളവരുമാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
ഇന്ത്യയിലെ ഈ ട്രെൻഡ് പാശ്ചാത്യ നാടുകളില്‍ നിന്ന് വ്യത്യസ്തമാണ്. ഹൃദയസ്തംഭനത്തിന്റെ പ്രാഥമിക കാരണം ഹൃദയപേശികളിലേക്ക് രക്തം വിതരണം ചെയ്യുന്ന രക്തധമനിയില്‍ തടസ്സമുണ്ടാകുന്ന കൊറോണറി ആര്‍ട്ടറി ഡിസീസാണ്
രക്തവിതരണം കുറയും തോറും ഹൃദയപേശികള്‍ ദുര്‍ബലമാകുകയും ഹൃദയസ്തംഭനത്തിലേക്ക് നയിക്കുകയും ചെയ്യും.
അമിതവണ്ണം, ഉയര്‍ന്ന രക്തസമ്മര്‍ദം, പുകവലി, പ്രമേഹം, ജങ്ക് ഫുഡ്, അലസമായ ജീവിതശൈലി എന്നിവയെല്ലാം ഹൃദ്രോഗ കാരണങ്ങളാണ്. മാനസിക, സാമൂഹിക സമ്മര്‍ദ തോത് ഉയര്‍ന്നതും പ്രശ്നമുണ്ടാക്കുന്നുണ്ട്. പ്രാരംഭ ലക്ഷണങ്ങള്‍ ശ്രദ്ധയില്പെടുമ്പോൾതന്നെ ഹൃദ്രോഗവിദഗ്ധനെ സമീപിക്കണമെന്നും സ്വയം ചികിത്സ അപകടകരമാണെന്നും ഡോക്ടര്‍മാർ ഓർമിപ്പിക്കുന്നു. നേരത്തേയുള്ള രോഗനിര്‍ണയം പ്രധാനമാണ്. നിരന്തരമായ പരിശോധനകളും ഫോളോ അപ്പുകളും പ്രധാനമാണ്.
യുവാക്കള്‍ക്ക് ബോധവത്ക്കരണം നല്കി ആരോഗ്യകരമായ ജീവിതശൈലി നയിക്കാന്‍ അവരെ പ്രേരിപ്പിക്കുക മാത്രമാണ് രാജ്യത്തെ ഈ വലിയ വിപത്തില്‍ നിന്ന് രക്ഷിക്കാനുള്ള മാര്‍ഗമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു. 1985ന് മുന്‍പ് ഹൃദ്രോഗത്തിന് മികച്ച ചികിത്സയില്ലായിരുന്നു. ഇപ്പോള്‍ അതല്ല സ്ഥിതി. കാര്‍ഡിയാക് പരിചരണ യൂണിറ്റിലെത്തുന്ന രോഗികളില്‍ മൂന്നിലൊന്ന് പേര് മരിക്കുകയും മൂന്നിലൊന്ന് പേര്‍ക്ക് വീണ്ടും ആശുപത്രി വാസം വേണ്ടി വരികയും മൂന്നിലൊന്ന് പേര് കുഴപ്പങ്ങളില്ലാത്ത സാധാരണ ജീവിതം നയിക്കുകയും ചെയ്യുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]