
കണ്ണൂര്‍: തലശ്ശേരിയിലെ സിപിഎം പ്രവര്ത്തകന് പുന്നോല്‍ താഴെവയലില്‍ കുരമ്പില്‍ താഴെക്കുനിയില്‍ ഹരിദാസനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
ബിജെപി മണ്ഡലം പ്രസിഡന്റും തലശ്ശേരി നഗരസഭാ കൗണ്‍സിലറുമായ ലിജേഷ് ഉള്‍പ്പടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ ഇന്നലെതന്നെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ക്രിമിനല്‍ ഗൂഡാലോചനാ കുറ്റം ചുമത്തിയാണ് നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രദേശത്തെ ക്ഷേത്രത്തിലെ സംഘര്‍ഷത്തില്‍ പങ്കെടുത്തവരാണ് ഇവര്‍. കൊലപാതകത്തിന്റെ ഗൂഡാലോചനയില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസ് കരുതുന്നത്.
ബിജെപി നേതാവ് ലിജേഷ് കഴിഞ്ഞ ആഴ്ച നടത്തിയ പ്രകോപനപരമായ പ്രസംഗം നേരത്തേ പുറത്തുവന്നിരുന്നു.
കൊലപാതകം നടത്തിയത് നാലുപേരാണെന്നാണ് പൊലീസ് പറയുന്നത്. ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമായി നടക്കുന്നുണ്ട്. ചൊവ്വാഴ്ച പുലര്‍ച്ചെവരെയും അന്വേഷണസംഘം വാഹനപരിശോധയും റെയ്ഡുകളും നടത്തിയിരുന്നു. ഉച്ചയോടെ ഇവര്‍ പിടിയിലാവുമെന്നാണ് പൊലീസ് കരുതുന്നത്. പ്രതികള്‍ സഞ്ചരിച്ച ബൈക്ക് കണ്ടെത്താനുള്ള ശ്രമം പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]