തൃശൂര് ∙ ആറ്റുപ്പുറത്തു യുവതിയുടെ മരണം ഭര്ത്താവിന്റെ മാനസിക പീഡനംമൂലമാണെന്ന് ബന്ധുക്കളുടെ പരാതി.ഭര്ത്താവിനെതിരെ പൊലീസ് കേസെടുത്തു.
‘എന്നെ ഇവിടുന്ന് കൊണ്ടുപോകണം. എനിക്ക് ഇവിടെ പറ്റൂല്ല എന്ന് അവൾ പറഞ്ഞു. ഞങ്ങൾ പോയി കാണ്ടുവന്നു.തൃശൂര് ആറ്റുപ്പുറം സ്വദേശിയായ ഫൈറൂസിനെ സ്വന്തം വീട്ടിലെ കിടപ്പുമുറിയില് തൂങ്ങിമരിച്ചനിലയിലാണു കണ്ടത്തിയത്.മരണം ഭര്ത്താവിന്റെ മാനസിക പീഡനം മൂലമാണെന്നാണു ബന്ധുക്കളുടെ ആക്ഷേപം.ഭര്ത്താവിന്റെ ഫോണ് വന്നതിനു പിന്നാലെയാണു ഫൈറൂസ് തൂങ്ങിമരിച്ചെന്ന് വീട്ടുകാര് പറയുന്നു.ഭര്ത്താവ് നരണിപ്പുഴ സ്വദേശി ജാഫറിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.
കഴിഞ്ഞ ഫെബ്രുവരി എട്ടിനായിരുന്നു മരണം സംഭവിച്ചത്.ജാഫര് വിദേശത്താണ്. ഒന്നര വര്ഷം മുൻപാണു ഫൈറൂസിനെ ജാഫർ വിവാഹം കഴിച്ചത്.ജാഫര് വിദേശത്താണ്. ഒന്നര വര്ഷം മുൻപാണു ഫൈറൂസിനെ ജാഫർ വിവാഹം കഴിച്ചത്.നാലു മാസം പ്രായമുള്ള പെണ്കുഞ്ഞുണ്ട് ഇവർക്ക്.
ഗര്ഭിണിയായ ശേഷമാണ് ഫൈറൂസ് മാനസിക പീഡനത്തിന് ഇരയായതെന്ന് ബന്ധുക്കള് പറയുന്നു. ജനിച്ചതു പെണ്കുഞ്ഞാണ് എന്ന് പറഞ്ഞായിരുന്നു പീഡനം.ഭര്ത്താവിന്റെ പീഡനം കാരണം ഫൈറൂസിനെ ആറ്റുപ്പുറത്തെ വീട്ടിലേക്ക് മാതാപിതാക്കള് കൂട്ടിക്കൊണ്ടുവന്നു.ഇതിനുശേഷം, ഫോണിലൂടെ നിരന്തരം ഭീഷണിയായിരുന്നു.
പ്രസവശേഷം ഫൈറൂസിനേയും കുഞ്ഞിനെയും സംരക്ഷിക്കാന് ജാഫർ തയാറായിലാ.പെൺകുഞ്ഞ് ഇപ്പോൾ ഫൈറൂസിന്റെ സഹോദരിയുടെ പരിചരണത്തിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]