
കോഴിക്കോട് പശുക്കടവിൽ മാവോയിസ്റ്റ് സംഘമെത്തി. തിങ്കളാഴ്ച വൈകിട്ടോടെയാണ് പാമ്പൻകോട് മലയിൽ എം.സണ്ണി, എം.സി.അശോകൻ എന്നിവരുടെ വീടുകളിൽ 6 മാവോയിസ്റ്റുകൾ എത്തിയത്.
4 സ്ത്രീകളും 2 പുരുഷൻമാരുമടങ്ങിയ സംഘം അശോകന്റെ വീട്ടിൽനിന്ന് ഭക്ഷണം കഴിച്ച ശേഷം പാഴ്സൽ വാങ്ങിയാണു പോയത്.
പിതാവിനെ കാണാൻ വേഷം മാറിയെത്തി; മാവോയിസ്റ്റ് നേതാവ് അറസ്റ്റിൽ ഒരാൾ തോക്കുമായി റോഡിൽനിന്നു, മറ്റുള്ളവർ വീടുകളിൽ കയറി സംസാരിച്ചു. മലയാളത്തിലാണ് സംസാരിച്ചതെന്ന് വീട്ടുകാർ പറഞ്ഞു. 6 പേരുടെയും പക്കൽ തോക്കുണ്ടായിരുന്നെന്നും കാർഷിക മേഖലയുമയി ബന്ധപ്പെട്ട കാര്യങ്ങളാണ് ചോദിച്ചതെന്നും വീട്ടുകാർ പറഞ്ഞു.
ആദ്യമായാണ് മാവോയിസ്റ്റ് സംഘം ഇവിടെ എത്തുന്നത്. കഴിഞ്ഞ വർഷം വട്ടിപ്പന പൊയിലോംചാൽ മേഖലയിൽ മാവോയിസ്റ്റ് സംഘം എത്തിയിരുന്നു.
വിവരം അറിഞ്ഞ് നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ തണ്ടർബോൾട്ടും പൊലീസും പ്രദേശത്ത് തിരച്ചിൽ നടത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]