
അമിതമായി വെള്ളം കുടിച്ചാല്‍ അത് ശരീരത്തിന് ദോഷകരമാവുമെന്ന് ആരോഗ്യ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. നല്ല ആരോഗ്യത്തിനായി ദിവസവും 8-10 ഗ്ലാസ് വെള്ളം നിര്‍ബന്ധമായും കുടിക്കാനാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്.
ശരീര ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായും, മലബന്ധം കുറയ്ക്കാനും, കരളില്‍ മാലിന്യങ്ങള്‍ അടിയുന്നത് തടയാനുമൊക്കെയാണ് അമിതമായ അളവില്‍ ആളുകള്‍ വെള്ളം കുടിക്കുന്നത്. എന്നാല്‍ ഇതുമൂലം ഗുരുതരമായ ആരോഗ്യ പ്രശ്നമുണ്ടാകുമെന്നാണ് ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ അപ്പോളോ ഹോസ്പിറ്റലിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ന്യൂറോളജിസ്റ്റ് ഡോ.സുധീര്‍ കുമാര്‍ പറയുന്നത്.
ആവശ്യത്തിലധികം വെള്ളം കുടിക്കുമ്ബോള്‍, അത് ഇലക്ട്രോലൈറ്റുകളുടെ സന്തുലിതാവസ്ഥയെ തകരാറിലാക്കുകയും സോഡിയം അപകടകരമാംവിധം താഴ്ന്ന നിലയിലേക്ക് കുറയ്ക്കുകയും ചെയ്യും. ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണം മുതല്‍ അപസ്മാരം വരെ ഇതിനാല്‍ ഉണ്ടായേക്കാം. ‘ജലം ജീവന് രക്ഷിക്കുന്നതും അതിജീവനത്തിന് അത്യന്താപേക്ഷിതവുമാണ്. എന്നിരുന്നാലും, അമിതമായ അളവില്‍ വെള്ളം, ചുരുങ്ങിയ സമയത്തിനുള്ളില്‍ കഴിക്കുന്നത് മരണം ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോഗ്യ അപകടങ്ങള്‍ക്ക് ഇടയാക്കും,’ ഡോ സുധീര്‍ കുമാര്‍ ട്വീറ്റ് ചെയ്തു.
പ്രതിദിനം 2.5 മുതല്‍ 3 ലിറ്റര്‍ വെള്ളമാണ് സാധാരണ ശരീരത്തിന് ആവശ്യം എന്നിരിക്കെ കൂടുതല്‍ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന തെറ്റിദ്ധാരണ നിലനില്‍ക്കുന്നുണ്ടെന്ന് ഡോക്ടര്‍ പറയുന്നു. എന്നാല്‍ പകല്‍ വെളിച്ചത്തില്‍ കഠിനാദ്ധ്വാനം ചെയ്യുന്നവരും, അത്ലറ്റിക്കുകളും കൂടുതല്‍ വെള്ളം കുടിക്കണം. കാരണം വിയര്‍പ്പിലൂടെ ശരീരത്തില്‍ നിന്നും ദ്രാവക നഷ്ടം അമിതമായി ഉണ്ടാവുന്നതിനാലാണ്.അധികം വെള്ളം കുടിക്കുമ്ബോള്‍ മൂത്രത്തിലൂടെ സോഡിയം പോലെ ശരീരത്തിന് ആവശ്യമുള്ള ധാരാളം ലവണങ്ങള്‍ നഷ്ടമാവും. അതിനാല്‍ ഓരോരുത്തരും അവര്‍ക്ക് ആവശ്യമുള്ള വെള്ളം മാത്രം കുടിച്ചാല്‍ മതിയാവും.
The post അറിയുമോ, ആവശ്യത്തില്‍ കൂടുതല്‍ വെള്ളം ശരീരത്തിലെത്തിയാല്‍ മരണം വരെ<br> appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]