സ്വന്തം ലേഖകൻ
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ്
ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ വയോധികനെ
മരിച്ച നിലയിൽ കണ്ടെത്തി. കുളത്തുപ്പുഴ സ്വദേശിയായ 76 വയസ്സുള്ള മുരളീധരൻ ആണ് വാർഡിനുള്ളിൽ തൂങ്ങിമരിച്ചത്. യൂറോളജി വാർഡിൽ രണ്ടാഴ്ച്ചയായി ചികിത്സയിലായിരുന്നു മുരളീധരൻ.
പുലർച്ചെ നാല് മണിയോടെ കൂടെയുണ്ടായിരുന്നവർ ഉറക്കമുണർന്ന് നോക്കിയപ്പോഴാണ് മുരളീധരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. പ്രോസ്റ്റേറ്റ് സംബന്ധമായ അസുഖത്തിനാണ് ചികിത്സ തേടിയത്. ശസ്ത്രക്രിയ അടക്കം നിശ്ചയിച്ചിരുന്നു. രോ ഗത്തെക്കുറിച്ചുള്ള മാനസിക വിഷമം മൂലമാകാം ജീവനൊടുക്കിയത് എന്നാണ് പ്രാഥമിക നിഗമനം.
സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ ജനൽ കമ്പിയിൽ തൂങ്ങിയനിലയിലാണ് അദ്ദേഹത്തെ ബന്ധുക്കൾ കണ്ടെത്തിയത്. തുടർന്ന് കെട്ടഴിച്ച് പുറത്തിറക്കി ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
The post തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]