
സ്വന്തം ലേഖകൻ
കോഴിക്കോട് : എരുമേലി കണമലയിലെ കാട്ടുപോത്ത് ആക്രമണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അനാവശ്യമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ. എരുമേലിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടപ്പോൾ കലക്ടർ സ്വീകരിച്ച നടപടികളോട് വനംവകുപ്പിന് വിയോജിപ്പില്ല. സാഹചര്യങ്ങൾക്കനുസരിച്ച് നിയമപരമായി പ്രവർത്തിക്കാനുള്ള നടപടിയാണ് സ്വീകരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
മൃതദേഹം വെച്ചും അവരുടെ കുടുംബത്തെ വെച്ചും ചില സംഘടനകളും ചില ആളുകള് വിലപേശുന്ന സമീപനമാണ് കാണിച്ചത്. ഉ ആ കുടുംബത്തെയും മരിച്ചവരെയും അവഹേളിക്കുന്നതിന് തുല്യമാണ്. കാട്ടുപോത്ത് കാണിച്ച അതേ ക്രൂരത ചിലർ ഈ കുടുംബത്തോട് കാണിക്കുന്നുവെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ഇതിനെ രാഷ്ട്രീയമായി കാണുകയോ
പിന്തുണയ്ക്കുകയോ ചെയ്യുന്ന സമീപനം
കെസിബിസിയുടെ ഭാഗത്തു നിന്നും
ഉണ്ടാകരുത്. പക്വതയോടെ പ്രശ്നം പരിഹരിക്കാൻ സർക്കാരിനൊപ്പം
നിൽക്കേണ്ടവരാണ് കെസിബിസി നേതൃത്വം.
അങ്ങനെ നിൽക്കാൻ കെസിബിസിയോട്
ആവശ്യപ്പെടുകയാണ്.
വനംവകുപ്പ് ഉദ്യോഗസ്ഥർ രാത്രിയും പകലുമില്ലാതെ തിരച്ചിൽ നടത്തുകയാണ്. കാട്ടിൽ കണ്ടെത്തുന്ന പോത്ത് നാട്ടിലിറങ്ങി ആക്രമണം നടത്തിയതാണോ എന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്. അല്ലാതെ കണ്ണിൽ കണ്ടതിനെയെല്ലാം വെടിവെച്ചു കൊല്ലാൻ പറ്റുമോയെന്ന് മന്ത്രി ചോദിച്ചു. അതിന് കുറേ പരിശോധനകൾ നടത്തേണ്ടതുണ്ട്. വളരെ സൂക്ഷിച്ചും അവധാനതയോടെയും ചെയ്യേണ്ട ജോലിയാണ്, ആവേശത്തിൽ എടുത്തുചാടി ചെയ്യേണ്ട ജോലിയല്ല വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിക്കൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]