
സ്വന്തം ലേഖിക
കോട്ടയം: വേനല്‍ക്കാലം എത്തിക്കഴിഞ്ഞു. ഈ സമയത്ത് നമ്മെ പിടികൂടാറുള്ള രോഗങ്ങളും ആരോഗ്യപ്രശ്നങ്ങളും ഏറെയാണ്.
ഇപ്പോള്‍ തന്നെ സഹിക്കാന്‍ കഴിയാത്ത ചൂടാണ് നമ്മള് അനുഭവിക്കുന്നത്.
ഈ വേനല്‍ ചൂട് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് പ്രായമായവരെയും കുട്ടികളെയുമാണ്.
ഈ ചൂട് കാലത്ത് സുരക്ഷിതരായിരിക്കാന്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഈ നാല് കാര്യങ്ങള്‍ വേനല്‍ക്കാലത്ത് പ്രത്യേകം ശ്രദ്ധിക്കേണ്ടവയാണ്.
1. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക
ചൂടുകാലത്ത് നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ഒരു ദിവസം കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. ലഹരിപാനീയങ്ങള്‍ ഒഴിവാക്കുന്നത് നല്ലതാണ്.
2. അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക
അയഞ്ഞതും ഭാരം കുറഞ്ഞതുമായ വസ്ത്രങ്ങള്‍ ധരിക്കേണ്ടത് പ്രധാനമാണ്. പരുത്തി അല്ലെങ്കില്‍ ലിനന്‍ പോലെയുള്ള പ്രകൃതിദത്ത നാരുകളില്‍ നിന്ന് നിര്‍മ്മിച്ച ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുക, ഇത് വായു സഞ്ചാരത്തിന് അനുവദിക്കുകയും വിയര്‍പ്പ് ബാഷ്പീകരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
3. ചുട് കൂടുതലുള്ള സമയത്ത് വീടിനുള്ളില്‍ തന്നെ തുടരുക
ദിവസത്തിലെ ഏറ്റവും ചൂടേറിയ സമയത്ത് (സാധാരണയായി രാവിലെ 11നും വൈകുന്നേരം 4നും ഇടയില്‍) വീടിനുള്ളില്‍ തന്നെ തുടരാന്‍ ശ്രമിക്കുക. ഈ സമയത്ത് പുറത്ത് പോകേണ്ടി വന്നാല്‍ തൊപ്പി, കുട എന്നിവ ഉപയോഗിക്കുക.
4.സൂര്യാഘാതം
കൂടുതല്‍ സമയം തീവ്രതയേറിയ വെയില് കൊള്ളുമ്ബോള്‍ തലവേദന, ശരീരത്തില്‍ പൊള്ളലുകള്‍, ഛര്‍ദ്ദില്‍, ക്ഷീണം, ബോധക്ഷയം, നെഞ്ചിടിപ്പ് കൂടുക എന്നീ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ അത് സൂര്യാഘാതം കാരണം ആയിരിക്കാം. ഉടന്‍ തന്നെ തണുത്ത വെള്ളം കുടിക്കുകയും ശരീരത്തില്‍ ഒഴിക്കുകയും ചെയ്യുക. ഐസ് മുതലായവ ഉപയോഗിച്ച് ശരീരത്തിന്റെ താപനില കുറയ്ക്കുക. ഒട്ടും തന്നെ താമസിയാതെ ആശുപത്രിയില്‍ എത്തിക്കുക.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]