
സന്തോഷ് പണ്ഡിറ്റ് സിനിമകളെ മലയാള സിനിമ ആസ്വാദകർ കാണുന്നത് കോമാളിത്തരം ആയും അവജ്ഞയോടും കൂടെയാണ് . എന്നാൽ സിനിമയ്ക്കു പുറത്തെ സന്തോഷ് പണ്ഡിറ്റ് മലയാളികൾക്ക് ആകെ പ്രിയപ്പെട്ടവൻ ആണ് . വയനാട്ടിലെ ആദിവാസി ഊരുകളിലും പാവപെട്ടവരോടൊപ്പവും എന്നും നിറഞ്ഞു നിൽക്കുന്ന ഒരു സിനിമ താരമാണ് അദ്ദേഹം. മലയാളത്തിലെ മുൻനിര സിനിമാതാരങ്ങളെ അപേക്ഷിച്ചു ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമാണ് അദ്ദേഹം . ഇപ്പോഴിതാ സന്തോഷ് പണ്ഡിറ്റിന്റെ ഒരു സാമൂഹിക പ്രവർത്തി സമൂഹ മാധ്യമത്തിൽ വൈറൽ ആയിരിക്കുകയാണ് .
കള്ള നോട്ടു നൽകി യുവാവ് പറ്റിച്ച സംഭവത്തിൽ 93 കാരിയായ ദേവയാനി അമ്മക്ക് സഹായ ഹസ്തവുമായിട്ടാണ് നടൻ സന്തോഷ് പണ്ഡിറ്റ് രംഗത്ത് എത്തിയിരിക്കുന്നത് . കോട്ടയം മുണ്ടക്കയം സ്വദേശിയായ ലോട്ടറി വില്പനക്കാരി ദേവയാണിയമ്മ കുറച്ചു ദിവസം മുൻപാണ് യുവാവിന്റെ തട്ടിപ്പിനിരയായത് . വ്യാജ നോട്ട് നൽകി പറ്റിച്ച് നാലായിരം രൂപയുടെ ലോട്ടറിയാണ് യുവാവ് തട്ടിയെടുത്തത്. വിവിധ സ്ഥലങ്ങളിൽ ലോട്ടറി വിറ്റ് ജീവിക്കുന്ന ഇവർ എരുമേലിയിൽ നിന്നു കാഞ്ഞിരപ്പള്ളി ഭാഗത്തേക്കു നടന്നു വരുന്നതിനിടെയാണ് സംഭവം ഉണ്ടായതു .
ഈ സംഭവ വാർത്ത അറിഞ്ഞ സന്തോഷ് പണ്ഡിറ്റ് അമ്മയെ കാണാൻ എത്തുകയും, അവർക്കു തന്നാൽ കഴിയുന്ന ചെറിയ സഹായം ചെയ്തു കൊടുക്കാൻ സാധിച്ചു എന്നും വിഡിയോയിൽ പറഞ്ഞു . ദേവയാനി അമ്മയുടെ നഷ്ടപെട്ട ലോട്ടറി ടിക്കറ്റിനു പകരമായി പുതിയ ലോട്ടറി ടിക്കറ്റാണ് സന്തോഷ് പണ്ഡിറ്റ് നൽകിയത് . 93 വയസ്സായ, ലോട്ടറി വില്പന നടത്തി ജീവിക്കുന്ന ഒരമ്മ എന്ന തലക്കെട്ടോടെയാണ് വീഡിയോ ഫേസ്ബുൽ പോസ്റ്റ് ചെയ്തത് .
സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബു പോസ്റ്റ് ഇങ്ങനെയാണ് ; ഞാൻ കഴിഞ്ഞ ദിനം കോട്ടയം ജില്ലയിലെ മുണ്ടക്കയം സന്ദർശിച്ചു അവിടെ 93 വയസ്സായിട്ടും ലോട്ടറി വില്പന നടത്തി ജീവിക്കുന്ന അമ്മയെ നേരിൽ പോയി കണ്ടു . അവരെ കള്ള നോട് നൽകി വഞ്ചിച്ച വാർത്ത അറിഞ്ഞാണ് പോയത് കാര്യങ്ങൾ നേരിൽ മനസിലാക്കാനും ചില കുഞ്ഞു സഹായങ്ങൾ നൽകുവാനും സാധിച്ചു എന്ന് സന്തോഷ് പണ്ഡിറ്റ് വിഡിയോയിൽ കുറിച്ച് . .സഹായ ഹസ്തവുമായി നിരവധിപേർ എത്തിയ എത്തിയതോടെ ദേവയാണിഅമ്മയുടെ ലോട്ടറി കച്ചവടം വീണ്ടും ആരംഭിച്ചിട്ടുണ്ട് . കൺസ്യൂമർ പ്രൊട്ടക്ഷൻ അധികൃതർക്കൊപ്പം ആണ് സന്തോഷ് പണ്ഡിറ്റ് മുണ്ടക്കയത്തു എത്തിയത് .
ഏതാനും ദിവസങ്ങൾക്കു മുൻപാണ് കാറിൽ എത്തിയ യുവാവ് ദേവയാനി അമ്മയുടെ ലോട്ടറി ആവശ്യപ്പെട്ടു മുഴുവൻ ലോട്ടറിയും എടുക്കാമെന്നു പറഞ്ഞ് 100 ടിക്കറ്റുകൾ വാങ്ങി 40 രൂപ വീതം 4000 രൂപ നൽകി. 2000 രൂപയുടെ 2 നോട്ടുകളാണു നൽകിയത്. കള്ളാ നോട്ട് ആയിരുന്നു എന്ന് ആദ്യം മനസ്സിലായിരുന്നില്ല .തുടർന്നു മുണ്ടക്കയത്തിനു വരുന്നതിനായി ഇവർ ഓട്ടോയിൽ കയറി നോട്ട് കൊടുത്തപ്പോൾ പേപ്പറിൽ പ്രിന്റ് എടുത്ത കള്ള നോട്ടുകളാണെന്നു മനസ്സിലായത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു . തനിക് സഹായവുമായി എത്തിയ സന്തോഷ് പണ്ഡിറ്റിനെ ദേവയാണിയമ്മ ആലിംഗനം ചെയുന്നത് വിഡിയോയിൽ കാണാം .
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]