
സ്വന്തം ലേഖിക
കോട്ടയം: ജില്ലയിൽ നാളെ (21-03-2023) കുറിച്ചി, ഈരാറ്റുപേട്ട, തീക്കോയി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
1.കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മുട്ടത്തുപടി, സ്വാന്തനം, ടാഗോർ, കൂനംതാനം, പുറക്കടവ് , മാമുക്കാപടിഎന്നീ ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ 5 വരെയും വൈദ്യുതി മുടങ്ങും.
2. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT കേബിൾ മെയിൻൻ്റെനൻസ് ഉള്ളതിനാൽ പോലീസ് സ്റ്റേഷൻ, റിലയൻസ് ട്രാൻസ്ഫോർമറുകളു ടെ ഭാഗങ്ങളിൽ 9 മുതൽ 5 വരെയും LT ലൈൻ ടച്ചിംഗ് ക്ലിയറൻസ് ചെയ്യുന്നതിന് നെല്ലാപ്പാറ, മേച്ചാൽ എന്നീ ട്രാൻസ്ഫോർമറുകൾ 8.30 മുതൽ 5 വരെയും വൈദ്യുതി മുടങ്ങുന്നതാണ്.
3. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന വേലത്തുശ്ശേരി,തുമ്പശ്ശേരി, മാവടി എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്
4. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുല്ലശേരി,പൂവത്തൂമൂട്, ഇല്ലിമൂട്, നടക്കപ്പാടം, കുര്യച്ചൻപടി, ചൂരനോലി. എന്നീ ട്രാൻസ്ഫോർമറിൽ രാവിലെ 9:30 മുതൽ 5മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്
5.രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 9 മുതൽ 6 വരെ പട്ടേട്ട്, ഇടനാട് പാറത്തോട്, പേണ്ടാനംവയൽ, മുല്ലമറ്റം എന്നി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും
6. അയ്മനം ഇലക്ടിക്കൽ സെക്ഷൻ പരിധിയിലുള്ള തോണിക്കടവ്, അലക്കു കടവ് ട്രാൻസ്ഫോമറുകൾക്ക് കീഴിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
7. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചാലുങ്കപടി ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും
8. പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാളച്ചന്ത, ചൂരക്കുന്ന്, തോക്കാട് ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]