
മലപ്പുറം: ജയില്‍ മോചിതനായി വേങ്ങരയിലെ വീട്ടില്‍ തിരിച്ചെത്തിയ മാധ്യമപ്രവര്ത്തകന് സിദ്ദീഖ് കാപ്പനെ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ. സലാം സന്ദര്‍ശിച്ചു. 2020 ഒക്ടോബറില്‍ യുപിയിലെ ഹാഥ്റസില്‍ ദലിത് യുവതി കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ടത് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയപ്പോഴാണ് കാപ്പനെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്. രണ്ടര വര്‍ഷത്തെ നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് കാപ്പന് ജയില്‍ മോചിതനായത്.
കാപ്പന്റെ മോചനവും, മോചനത്തിനായുള്ള നിയമ പോരാട്ടവും ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്ന് പി.എം.എ സലാം പറഞ്ഞു. ഒരുപാട് ചെറുപ്പക്കാര്‍ ഇന്ത്യയിലെ വിവിധ ജയിലുകളില്‍ വിചാരണ പോലുമില്ലാതെ അന്യയമായി തടവില്‍ കഴിയുന്നുണ്ട്. അവരുടെ നിയമപോരാട്ടങ്ങള്‍ക്ക് വൈകിയാണെങ്കിലും കാപ്പന് കിട്ടിയ നീതി പ്രചോദനമാണെന്ന് സലാം പറഞ്ഞു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പൂക്കുത്ത് മുജീബ്, പുളിക്കല്‍ അബൂബക്കര്‍ മാസ്റ്റര്‍, കെ.എം ശാഫി, യു.പി അബ്ദു, അഹമ്മദ് കരുവാടന്‍, കാപ്പന് മൊയ്തീന് കുട്ടി, ആബിദ് കൂന്തള എന്നിവരും സലാമിനൊപ്പം കാപ്പനെ കാണാനെത്തിയിരുന്നു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]