
ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് കേരളത്തിലെ ജനങ്ങള്‍ സിപിഎമ്മിനെ കൈവെടിഞ്ഞ കാര്യം ഒരു നെരിപ്പോടായി ദേശീയ നേതൃത്വത്തിന്റ മനസിലുണ്ട്. ഇപ്പോള്‍ കെ റെയില്‍ നടപ്പാനൊരുങ്ങുന്ന പിണറായി സര്‍ക്കാരിനെതിരെ കേരളത്തിന്റെ മുക്കിലും മൂലയിലും പ്രതിഷേധം അലയടിക്കുകയാണ്. ത്രിപുരയിലും ബംഗാളിലും ഇനിയൊരു തിരിച്ചുവരവുണ്ടാവില്ലെന്ന് സിപിഎമ്മിന് ബോധ്യമുണ്ട്. രണ്ടിടത്തും പാര്‍ട്ടി തകര്‍ന്നു. ആകെ പ്രതീക്ഷ കേരള ഘടകമാണ്.
പക്ഷേ ഇവിടെ പാര്‍ട്ടിയിലും സര്‍ക്കാരിലും എല്ലാ തീരുമാനവും എടുക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. സിപിഎം ദേശീയ ജനറല്‍ സെക്രട്ടറിയായ സീതാറാം യെച്ചൂരിക്ക് പോലും കേരള ഘടകത്തെ ഭയമാണ്. ശബരിമല സമരത്തെ സിപിഎം ലാഘവത്തോടെയാണ് എടുത്തത്. തുടര്‍ന്ന് നടന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ 19 ഇടത്ത് ഇടതുപക്ഷം കേരളത്തില്‍ തോറ്റു. ഇതിന് സമാനമായ പ്രതിഷേധമാണ് ഇപ്പോള്‍ ഉയരുന്നത്. സമരക്കാരെ ഭീകരരായി ചിത്രീകരിക്കുകയാണ് ചില മന്ത്രിമാര്‍.
ഇതെല്ലാം ജനങ്ങളെ എതിരാക്കും. വീടുകളില്‍ കയറി കല്ലിടുന്നു. വസ്തുക്കള്‍ വില്ക്കാന് കഴിയാത്ത സാഹചര്യം. കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്ക് അന്തിമാനുമതി നല്‍കിയില്ലെങ്കില്‍ എല്ലാം വെറുതെയാകും. അതുകൊണ്ട് തന്നെ ഈ പദ്ധതിക്ക് വേണ്ടി ജനങ്ങളെ എതിരാക്കരുതെന്നാണ് സിപിഎം കേന്ദ്ര നിലപാട്. എന്നാല്‍ ഇത് പിണറായി വിജയന്റെ മുഖത്ത് നോക്കി പറയാന്‍ ആളില്ലെന്നതാണ് ദേശീയ നേതൃത്വത്തെ അങ്കലാപ്പിലാക്കുന്നത്. കണ്ണൂരിലാണ് ഇത്തവണ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത്.
സംസ്ഥാന സമ്മേളനത്തില്‍ പിണറായിക്ക് ഇഷ്ടമില്ലാത്ത വിവാദങ്ങളൊന്നും ആരും ചര്‍ച്ച ചെയ്തില്ല. പാര്‍ട്ടി കോണ്‍ഗ്രസില്‍ പിണറായിയെ കേരളത്തിലെ നേതാക്കള്‍ ആരും ചോദ്യം ചെയ്യാന്‍ സാധ്യതയില്ല. വീണ്ടും ജനറല്‍ സെക്രട്ടറിയാകാന്‍ യെച്ചൂരിക്ക് പിണറായിയുടെ പിന്തുണ അനിവാര്യമാണ്. അതിനാല്‍ മൗനം പാലിക്കാനാണ് യെച്ചൂരി ഇഷ്ടപ്പെടുന്നത്. കേരളത്തിലെ നേതാക്കളിലും കെ റെയില്‍ വിരുദ്ധ വികാരം ശക്തമാണ്. എന്നാല്‍ പുറത്തു പറഞ്ഞാല്‍ പിണറായി കോപം ആഞ്ഞടിക്കും.
പാര്‍ട്ടിയില്‍ പിന്നെ മൂലയ്ക്കിരിക്കേണ്ടി വരും. അതുകൊണ്ട് തന്നെ ആരും ഒന്നും പറയില്ല. രണ്ട് വര്‍ഷത്തിന് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് ആരും സിപിഎമ്മിനെ പ്രതിനിധീകരിച്ച് ലോക്സഭയില്‍ എത്താതിരിക്കുമോ എന്ന ഭയം മുന്‍ ജനറല്‍ സെക്രട്ടറിയുടെ ഭാര്യയും പിബി മെംബറുമായ വൃന്ദ കാരാട്ടിനുമുണ്ട്. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം പിണറായിയെ എങ്ങിനെ അറിയിക്കുമെന്നറിയാതെ നട്ടം തിരിയുകയാണ് അവര്‍.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]