
തിരുവനന്തപുരം
കോൺഗ്രസിന്റെ രാജ്യസഭാ സീറ്റിൽ ‘സ്പോൺസേഡ്’ സ്ഥാനാർഥിയെന്ന് നേതാക്കളുടെയും അണികളുടെയും പരാതിയും വിമർശവും. അർഹനായ എം ലിജുവിന് നൽകാതെ കെ സി വേണുഗോപാലും വി ഡി സതീശനും ചേർന്ന് ജെബി മേത്തർക്ക് നൽകിയതിൽ “ഫ്ലാറ്റ് സമ്മാനം’ ലഭിച്ചെന്നുവരെ പരിഹാസമുയരുന്നു.
മകന്റെ ഫെയ്സ്ബുക് പോസ്റ്റ് പങ്കുവച്ച് മുതിർന്ന നേതാവ് കെ വി തോമസും വിമർശം ഉയർത്തുന്നു. മൂന്നുമാസത്തിനിടെയാണ് മഹിളാ കോൺഗ്രസ് അധ്യക്ഷയായത്. ആലുവ നഗരസഭാ വൈസ് ചെയർപേഴ്സനായിട്ട് ഒരുവർഷം. ഇപ്പോൾ എംപി, ഇതൊക്കെ താങ്ങുമോ എന്ന് കോൺഗ്രസ് പ്രവർത്തകരും ചോദിക്കുന്നു. സംവിധായകൻ സനൽകുമാർ ശശിധരൻ ഫെയ്സ്ബുക്കിൽ വിമർശമുയർത്തി: ‘അർഹരെ തഴയുന്നത് കോൺഗ്രസിനെ ഇല്ലാതാക്കും. ഇങ്ങനെ പോകുന്നതിലും ഭേദം നശിക്കുന്നതാണ്.
’ ലിജുവിന്റെ പുക കാണാനാണ് വേണുഗോപാൽ കളിക്കുന്നതെന്ന് സുഹൃത്തുക്കൾ പറയുന്നു. അമ്പലപ്പുഴയിൽ പ്രവർത്തിച്ച് ജയ സാധ്യത ഉറപ്പായപ്പോൾ കായംകുളത്തേക്ക് തട്ടി. അവസരംവന്നപ്പോൾ മുതിർന്ന മഹിളാ നേതാക്കളെ മറന്ന ജെബിക്കെതിരെ മഹിളാ കോൺഗ്രസ് നേതാക്കൾ സോണിയക്ക് പരാതി നൽകി. ലിജുവിനെ തഴഞ്ഞതിൽ പ്രതിഷേധിച്ച് കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് സ്നേഹ ഹരിപ്പാടും കുറിപ്പിട്ടു. തുടർച്ചയായി അവഗണിക്കുന്നതിനെതിരെ പത്മജ വേണുഗോപാലും രംഗത്തെത്തി.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]