കോഴിക്കോട്> സിപിഐ എം പാർടി കോൺഗ്രസിനോട് അനുബന്ധിച്ചുള്ള സെമിനാറിൽ പങ്കെടുക്കുന്നതിൽ നേതാക്കളെ വിലക്കിയയിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. വിലക്ക് ലംഘിച്ചാൽ നടപടി ഉണ്ടാകും.
സോണിയാഗാന്ധിയുടെ അനുമതിയുണ്ടെങ്കിൽ ശശി തരൂർ പങ്കെടുക്കട്ടെ. നേതാക്കൾ പങ്കെടുത്താൽ ജനത്തിന് വെറുപ്പായിരിക്കും.
ഇത് മനസിലാക്കിയാണ് വിലക്കേർപ്പെടുത്തിയതെന്ന് സുധാകരൻ പറഞ്ഞു. വ്യക്തികളുടെ ഫേസ്ബുക്ക്കുറിപ്പിന് മറുപടി പറയില്ലെന്നും പത്മജാ വേണുഗോപാലിന്റെ പരാമർശത്തെപ്പറ്റിയുള്ള ചോദ്യത്തിന് സുധാകരൻ പറഞ്ഞു.
കെ റെയിലിന് പകരം ആകാശപാതയാണ് നല്ലത്. പത്ത് വിമാനം വാങ്ങിയാൽ മതി.
എയർ കേരള എന്നോ ഫ്ളൈ കേരള എന്നോ പേര് നൽകാമെന്നും സുധാകരൻ കൂട്ടിചേർത്തു. source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]