ന്യൂഡല്‍ഹി: ഡീസലിന്റെ ബള്‍ക്ക് പര്‍ച്ചേസിന് വീണ്ടും വില വര്‍ധിപ്പിച്ച് രാജ്യത്തെ എണ്ണക്കമ്പനികള്‍. ഒരു ലിറ്റര്‍ ഡീസലിന് 25 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.
റഷ്യ യുക്രൈന് പ്രതിസന്ധി നിലനില്‍ക്കെ അന്തരാഷ്ട്ര തലത്തില്‍ ഉയര്‍ന്ന ക്രൂഡോയില്‍ വിലയുടെ പശ്ചാതലത്തിലാണ് രാജ്യത്തെ ബള്‍ക്ക് പര്‍ച്ചേസിന് വില വര്‍ധിപ്പിച്ചിരിക്കുന്നത്. അതേസമയം റീടെയില്‍ വില കഴിഞ്ഞ 136 ദിവസമായി മാറ്റമില്ലാതെ തുടരുകയാണ്.
പൊതുമേഖല ബസ് സര്‍വീസുകള്‍, വലിയ വാണിജ്യ സ്ഥാപനങ്ങള്‍ തുടങ്ങി വന്‍ തോതില്‍ ഡീസല്‍- പെട്രോള്‍ ഉപഭോഗം വരുന്ന വിഭാഗത്തില്‍ പെടുന്നവര്‍ സാധാരണയായി പമ്പില്‍ നിന്നും വാങ്ങിക്കാതെ നേരിട്ട് എണ്ണക്കമ്പനികളില്‍ ഇന്ധനമെത്തിച്ച് ഉപയോഗിക്കുന്നവരെയാണ് ബള്‍ക്ക് ഉപഭോക്താക്കള്‍ എന്ന് വിളിക്കുന്നത്. മാര്‍ച്ച് മാസത്തില്‍ ബള്‍ക്ക് ഉപഭോക്താക്കളെക്കാള്‍ അപേക്ഷിച്ച് പെട്രോള്‍ പമ്പ് വഴിയുള്ള ഇന്ധന വില്പന വര്‍ധിച്ചിരുന്നു.
ഇതെത്തുടര്‍ന്ന് സ്വകാര്യ എണ്ണ കമ്പനികളായ നയാരാ എനര്‍ജി, ജിയോ ബിപി, ഷെല്‍ എന്നിവര്‍ക്ക് നഷ്ടം സംഭവിച്ചിരുന്നു. വില വര്‍ധനവിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനമായ മുംബൈ നഗരത്തില്‍ 94.14 രൂപയായിരുന്ന ബള്‍ക്ക് പര്‍ച്ചേസിന്റെ വില ഇന്ന് 122.05 ആയി ഉയര്‍ന്നു.
ഡല്‍ഹിയില്‍ അത് 115 രൂപയായിട്ടാണ് ഉയര്‍ന്നിരിക്കുന്നത്. നേരത്തെ 86.67 രൂപയ്ക്കായിരുന്നു ബള്‍ക്കായി എടുക്കുന്ന ഡീസലിന് എണ്ണക്കമ്പനികള്‍ ഈടാക്കിയിരുന്നത്.
കഴിഞ്ഞ ദിവസം ബള്‍ക്ക് പര്ച്ചേസിലുള്ള ഇന്ധനത്തിന് വില വിര്ധപ്പിച്ചതിനെതിരെ കെഎസ്ആര്‍ടിസി ഹൈക്കോടതിയെ സമീപിച്ചിരുന്നു. സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശം നല്കുകയാണുണ്ടായത്.
ഈ ഹര്‍ജി നിലനില്‍ക്കുമ്പോഴാണ് എണ്ണക്കമ്പനികള്‍ വീണ്ടും ഡീസല്‍ വില വര്‍ധിപ്പിച്ചിരിക്കുന്നത്. source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]