
ആന്ധ്രാപ്രദേശ് ഐടി, വ്യവസായ മന്ത്രി മേകപതി ഗൗതം റെഡ്ഡി(50) അന്തരിച്ചു. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചത്.
ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നെല്ലൂർ ജില്ലയിലെ ആത്മകൂർ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് ആന്ധ്രപ്രദേശ് നിയമസഭയിലെ അംഗമായിരുന്നു ആദ്ദേഹം.
1976 ഡിസംബർ 31ന് നെല്ലൂർ മാരിപ്പാട് മണ്ഡലത്തിലെ ബ്രാഹ്മണപള്ളി ഗ്രാമത്തിൽ മേകപതി രാജമോഹൻ റെഡ്ഡിയുടെയും മണിമഞ്ജരിയുടെയും മകനായാണ് റെഡ്ഡി ജനിച്ചത്. യുകെയിലെ മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിൽ ടെക്സ്റ്റൈൽസിൽ എംഎസ്സി ചെയ്തു.
2014ലും പിന്നീട് 2019ലും ആത്മകൂരിൽ നിന്ന് എം.എൽ.എയായി. 2019ൽ വൈഎസ്ആർസിപി അധികാരത്തിലെത്തിയ ശേഷം മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ആന്ധ്രാപ്രദേശ് മന്ത്രിസഭയിൽ അദ്ദേഹം മന്ത്രിയായി. കെഎംസി ഇൻഡസ്ട്രീസിന്റെ മാനേജിംഗ് ഡയറക്ടറായും പ്രവർത്തിച്ചു.മേകപതി ഗൗതം റെഡ്ഡിയുടെ ആകസ്മിക വിയോഗത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]