
ന്യൂഡല്‍ഹി∙ കോവിഡ് കാരണം നിർത്തിവച്ചിരുന്ന ഭക്ഷണ വിൽപന പുനരാരംഭിക്കാൻ റെയിൽവേ തീരുമാനിച്ചു. ഭക്ഷണവിതരണം വീണ്ടും ആരംഭിക്കാൻ തീരുമാനിച്ചതായി കാണിച്ച് റെയിൽവേ ഐആർസിടിസിക്കു കത്തയച്ചു. രാജ്യത്തെ ട്രെയിന്‍ സർവീസുകള്‍ സാധാരണ നിലയിലായതിനാലും ഭക്ഷണശാലകൾ പ്രവർത്തിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ നീക്കിയതിനാലുമാണു തീരുമാനമെന്ന്
കത്തിൽ അറിയിച്ചിട്ടുണ്ട്.
വിമാനങ്ങളിൽ ഭക്ഷണവിതരണം ആരംഭിക്കാൻ വ്യോമയാന മന്ത്രാലയം കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]