
കോട്ടയം: മനുഷ്യ സാഗരം സാക്ഷി. തന്റെ പ്രിയപ്പെട്ട പുതുപ്പള്ളിയിലേക്ക് കുഞ്ഞൂഞ്ഞ് അവസാനമായെത്തി.
കണ്ഠമിടരുന്ന മുദ്രാവാക്യം വിളികളോടെ, കണ്ണീരൊപ്പി കുഞ്ഞൂഞ്ഞിനെ ജനസാഗരം സ്വീകരിച്ചു.
തിങ്ങിനിറഞ്ഞ ജനങ്ങളുടെ അകമ്പടിയോടെയാണ് പുതുപ്പള്ളിയിലെ തറവാട് വീട്ടിലേക്ക് കുഞ്ഞൂഞ്ഞെത്തിയത്.
കരോട്ട് വള്ളക്കാലില് അന്ത്യശുശ്രൂഷകള് നടന്നു. അതിന് ശേഷം പുതുപ്പള്ളി കവലയില് പുതുതായി നിര്മിക്കുന്ന വീട്ടില് പൊതുദര്ശനം. വൻ ജനത്തിരക്കാണ് ഇവിടെ
കണ്ഠമിടരുന്ന മുദ്രാവാക്യം വിളികളോടെ, കണ്ണീരൊപ്പി, പതിനായിരക്കണക്കിന് ജനങ്ങളാണ് അവസാന നിമിഷം വരെയും പ്രിയ നേതാവിനെ വഴിനീളെ കാത്തു നിന്നത്. നിലവിലെ തീരുമാനമനുസരിച്ച് രാത്രി ഏഴരയ്ക്ക് കാതോലിക്ക ബാവയുടെ മുഖ്യകാര്മികത്വത്തില് സംസ്കാര ചടങ്ങുകള് ആരംഭിക്കും.
ശുശ്രൂഷകളില് 25 ബിഷപ്പുമാരും ആയിരം വൈദികരും പങ്കാളികളാകും. കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി അടക്കമുള്ളവര് പുതുപ്പള്ളിയിലെത്തും.
The post പ്രിയജനമേ ഞാൻ പോകുന്നു..! സ്വപ്ന ഭവനത്തിൽ ഉമ്മൻ ചാണ്ടിക്ക് യാത്രാമൊഴി; കണ്ണീരോടെ പതിനായിരങ്ങൾ; രാഹുൽ ഗാന്ധി പുതുപ്പള്ളി സെൻ്റ് ജോർജ് പള്ളിയിലെത്തി; വിട ചൊല്ലലിൻ്റെ അവസാന നിമിഷങ്ങൾ appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]