സ്വന്തം ലേഖകൻ
തിരുവനന്തപുരം: അരി ചാമ്പാന്‍ അരിക്കൊമ്പന്, ചക്ക ചാമ്പാന്‍ ചക്കക്കൊമ്പന്, കേരളം ചാമ്പാന്‍ ഇരട്ടച്ചങ്കന് എന്നതാണ് ഇപ്പോള്‍ സംസ്ഥാനത്തെ സ്ഥിതിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. രണ്ടാം പിണറായി വിജയന് സര്‍ക്കാരിന്റെ വാര്‍ഷികത്തോട് അനുബന്ധിച്ച് യുഡിഎഫ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് വളയല്‍ സമരത്തെ അഭിസംബോധന ചെയ്യുകയായിരുന്നു സുധാകരന്.
ഉദ്യോഗസ്ഥരുടെ നിഷ്ക്രിയത്വത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നതെന്നു സുധാകരന് പറഞ്ഞു. 16 തവണയാണ് ഡോ.വന്ദനയെ അക്രമി കുത്തിയത്. ആരും തടയാന്‍ ശ്രമിച്ചില്ല. അക്രമം നടക്കുമ്പോള്‍ പൊലീസുകാരടക്കം ഓടി. കേരളത്തില്‍ നിയമസംവിധാനം ഇല്ലെന്നതിനു തെളിവാണിതെന്ന് സുധാകരന് കുറ്റപ്പെടുത്തി. പൊലീസ് നയത്തിന്റെ വീഴ്ചയാണ് എല്ലാത്തിനും കാരണം. അതിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്നും സുധാകരന് പറഞ്ഞു.
താനൂരില്‍ ഒരു മന്ത്രിയുടെ അനുയായിയുടെ നേതൃത്വത്തിലാണ് വേണ്ടത്ര സുരക്ഷാ മാനദണ്ഡങ്ങളില്ലാതെ ബോട്ട് സര്‍വീസ് നടത്തിയത്. കയറാവുന്നതില്‍ അധികം ആളുകളെ ബോട്ടില്‍ കയറ്റി. ഇതും സര്‍ക്കാരിന്റെ വീഴ്ച തന്നെയാണെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞു.
വിവിധ ജില്ലകളില്‍നിന്നുള്ള പ്രവര്‍ത്തകര്‍ 7 മണിയോടെ സെക്രട്ടേറിയറ്റിന്റെ വിവിധ ഗേറ്റുകള്‍ വളഞ്ഞു. സര്‍ക്കാരിനെതിരെ യുഡിഎഫ് കുറ്റപത്രം സമര്‍പിച്ചു.
The post അരി ചാമ്പാന്‍ അരിക്കൊമ്പന്, ചക്ക ചാമ്പാന്‍ ചക്കക്കൊമ്പന്, കേരളം ചാമ്പാന്‍ ഇരട്ടച്ചങ്കന്..! ഉദ്യോഗസ്ഥരുടെ നിഷ്ക്രിയത്വത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]