
കണ്ണൂരിലെ മുസ്ലീം വിവാഹങ്ങളില്‍ ഇപ്പോഴും മുസ്ലീം സ്ത്രീകള്‍ അടുക്കള ഭാഗത്തിരുന്നാണ് ഭക്ഷണം കഴിക്കുന്നതെന്ന നടി നിഖില വിമലിന്റെ പ്രസ്താവന വലിയ ചര്‍ച്ചക്കായിരുന്നു വഴി വച്ചത്. നിഖിലയുടെ വാക്കിനെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേര് രംഗത്ത് എത്തിയിരുന്നു.
വിഷയത്തില്‍ പ്രതികരിച്ച് മുസ്ലിം ലീഗ് നേതാവ് ഫാത്തിമ തഹ്ലിയയും രംഗത്തെത്തിയിരുന്നു. നിഖിലയുടെ പ്രസ്താവനയെ എതിര്‍ത്ത ഫാത്തിമ പറഞ്ഞത്, അതിനെ വിവേചനം എന്ന് പറയാന്‍ പറ്റില്ല എന്നായിരുന്നു.
പുരുഷനും സ്ത്രീക്കും ഒരേ ഭക്ഷണം വിളമ്പുമ്പോള്‍ അതിനെ വിവേചനം എന്ന് പറയാന്‍ പറ്റില്ല എന്നായിരുന്നു മുസ്ലീം ലീഗ് നേതാവിന്റെ വാക്കുകള്‍. ഇപ്പോഴിത ലീഗ് നേതാവിനെ പരിഹസിച്ച് എത്തിയിരിക്കുകയാണ് നടന് ഹരീഷ് പേരടി.
ഈ സമ്പ്രദായം തിരിച്ചു ചെയ്തു കൂടെ എന്നാണ് പേരടിയുടെ ചോദ്യം. ‘വരുന്ന സ്ത്രീകളെ ഉമ്മറത്തും വരുന്ന പുരുഷന്മാരെ അടുക്കളപുറത്തും ഇരുത്തുന്ന ഒരു കല്യാണം നടത്താന്‍ ഇവിടെ ഒരു പുരോഗമനവാദിയും ജീവിച്ചിരിപ്പില്ലെ?’ എന്നദ്ദേഹം പരിഹസിച്ചു.
സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു ഹരീഷ് പേരടിയുടെ പരിഹാസം. സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയ്ക്ക് വഴി വച്ച നിഖിലയുടെ വാക്കുകള്‍-
നാട്ടിലെ കല്യാണമെന്നൊക്കെ പറയുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത് തലേദിവസത്തെ മീന്‍കറിയും ചോറുമൊക്കെയാണ്.
കോളജിലൊക്കെ പഠിക്കുന്ന സമയത്താണ് ഞാന്‍ മുസ്ലിം കല്യാണത്തിനൊക്കെ പോയിട്ടുള്ളത്. കണ്ണൂരിലൊക്കെ മുസ്ലിം കല്യാണത്തിന് അടുക്കള ഭാഗത്താണ് സ്ത്രീകളെ ഭക്ഷണം കഴിക്കാന്‍ ഇരുത്തുന്നത്. ഇപ്പോഴും അതില്‍ വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ല-എന്നായിരുന്നു നിഖില പറഞ്ഞത്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]