
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ബോളിവുഡ് താരദമ്പതികളായ അഭിഷേക് ബച്ചന്റെയും ഐശ്വര്യയുടെയും മകൾ ആരാധ്യ ബച്ചനെതിരെയുള്ള വ്യാജ വാർത്തകൾക്കെതിരെ കുടുംബം ഹൈ കോടതിയിലേക്ക്. ആരാധ്യയുടെ ആരോഗ്യത്തെയും ജീവിതത്തെയും സംബന്ധിച്ചുള്ള വ്യാജവാർത്തക്കെതിരാണ് 11 വയസ്സുകാരി നിയമനടപടിയുമായി നീങ്ങുന്നത്. കേസിന്റെ വാദം ഏപ്രിൽ 20ന് നടക്കും.
ഒന്നിലധികം കാരണങ്ങളാൽ ആരാധ്യ ബച്ചൻ പലപ്പോഴും ട്രോളുകൾക്ക് ഇരയായിട്ടുണ്ട്. ഇതിനെതിരെ അഭിഷേക് ബച്ചൻ വാർത്താസമ്മേളനത്തിൽ പ്രതികരിച്ചിരുന്നു. ‘ഇത് തികച്ചും അസ്വീകാര്യവും എനിക്ക് സഹിക്കാനാവാത്തതുമായ കാര്യമാണ്. ഞാൻ ഒരു പ്രമുഖ വ്യക്തിയാണെന്നത് ശരിതന്നെ എന്നാൽ എന്റെ മകൾ ആ പരിധിക്ക് പുറത്താണ്.
നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ എന്റെ മുഖത്ത് നോക്കി പറയൂ’, എന്നായിരുന്നു അഭിഷേക് ബച്ചന്റെ പ്രതികരണം. ഐശ്വര്യയ്ക്കൊപ്പം ആരാധ്യ പതിവായി പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ജിയോ വേൾഡ് ഗാർഡൻസിലെ നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിന്റെ ഉദ്ഘാടന വേളയിൽ കുടുംബത്തോടൊപ്പം ആരാധ്യ എത്തിയിരുന്നു.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]