
ബംഗളൂരു: കര്‍ണാടകയില്‍ എസ്എസ്എല്‍സി വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ബസ് യാത്ര. മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 11 വരെയാണ് സൗജന്യ യാത്ര അനുവദിച്ചിരിക്കുന്നത്. പരീക്ഷാ കാലം പ്രമാണിച്ചാണിത്.
കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനും ബാംഗ്ലൂര്‍ മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനും ചേര്‍ന്നാണ് എസ്എസ്എല്‍സി വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ബസ് യാത്ര ഒരുക്കുന്നത്.
പരീക്ഷയുടെ ഹാള്‍ ടിക്കറ്റോ സ്റ്റുഡന്റ് പാസോ ഉപയോഗിച്ചോ യാത്ര ചെയ്യാം. വീട്ടില്‍ നിന്നും പരീക്ഷ സെന്റര്‍ വരെയായിരിക്കും യാത്ര അനുവദിക്കുകയെന്നും അധികൃതര്‍ അറിയിച്ചു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]