
ന്യൂഡല്‍ഹി: മണിപ്പൂര്‍ മുഖ്യമന്ത്രിയായി എന്‍. ബിരേന്‍ സിംഗ് തുടരും. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷമാണ് ബിജെപി ദേശീയ നേതൃത്വം തീരുമാനം. മറ്റു ചില പേരുകളും പരിഗണിച്ചിരുന്നു എങ്കിലും ബിരേന്‍ സിംഗ് തന്നെ തുടരട്ടെ എന്ന് തീരുമാനിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് ഫലം വന്ന് പത്താം ദിവസമാണ് മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ബിജെപി തീരുമാനത്തിലെത്തുന്നത്.
മൂന്ന് പേരുകളാണ് ഒടുവില്‍ പരിഗണനയ്ക്ക് വന്നതെങ്കിലും ഒടുവില്‍ ബിരേന്‍ സിംഗിന് തന്നെ നറുക്കു വീഴുകയായിരുന്നു. ബിസ്വജിജ് സിംഗ്, യുംനം ഖേംചന്ദ് എന്നിവരുടെ പേരുകളും പരിഗണിച്ചിരുന്നു. ബിരേന്‍ സിംഗിന് രണ്ടാം തവണയാണ് മണിപ്പൂരിന്റെ മുഖ്യമന്ത്രിയാകുന്നത്. മൂന്ന് പേരും ബിജെപി കേന്ദ്രനേതൃത്വവുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയിരുന്നു.
ഡല്‍ഹിയിലെ ചര്‍ച്ചകള്‍ പൂര്‍ത്തിയായി. മണിപ്പൂരിന്റെ ചുമതലയുള്ള ബിജെപി നിരീക്ഷകരാണ് കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമനും കിരണ്‍ റിജിജുവും. ഇരുവരും മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലില്‍ എത്തിയിട്ടുണ്ട്. പാര്‍ട്ടി നിയമസഭാകക്ഷി യോഗത്തില്‍ കേന്ദ്രതീരുമാനം നിരീക്ഷകര്‍ അറിയിച്ചു. ഔദ്യോഗികമായി തിരഞ്ഞെടുക്കുകയും ചെയ്തു. ഏകകണ്ഠമായിട്ടാണ് നിയമസഭാകക്ഷി യോഗത്തില്‍ തീരുമാനം എടുത്തത്.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]