
കൊളംബോ: പേപ്പര്‍ ഇല്ലാത്തതുമൂലം ശ്രീലങ്കയില്‍ സ്കൂള്‍ കുട്ടികളുടെ പരീക്ഷ റദ്ദാക്കി. വിദേശനാണ്യശേഖരമില്ലാതായതോടെ അവശ്യ വസ്തുക്കള്‍ ഇറക്കുമതി ചെയ്യാനാകാത്തതിനാല്‍ രാജ്യത്ത് ക്ഷാമം രൂക്ഷമാണ്. അരി, പാല് തുടങ്ങിയ ഭക്ഷ്യവസ്തുകള്ക്കുപോലും വില കുതിച്ചുകയറിയതോടെ ജനം സര്‍ക്കാരിനെതിരെ തെരുവിലിറങ്ങിയിരിക്കുകയാണ്.
അതിനിടെയാണ് പേപ്പര്‍ ഇല്ലാത്തതുമൂലം സ്കൂള്‍ പരീക്ഷയും മാറ്റിവച്ചത്. പേപ്പര്‍ ഇറക്കുമതി ചെയ്യാന്‍ കഴിയാത്തതിനാലാണ് തിങ്കളാഴ്ച തുടങ്ങേണ്ടിയിരുന്ന പരീക്ഷ മാറ്റിവച്ചതെന്ന് ലങ്കന്‍ വിദ്യാഭ്യാസവകുപ്പ് അറിയിച്ചു. പെട്രോളിനും ഡീസലിനും 40% വില വര്‍ധിച്ചതോടെ ഇന്ധനക്ഷാമവും രൂക്ഷമായി.
മണിക്കൂറുകളോളം കാത്തുകിടന്ന് വാങ്ങേണ്ട പെട്രോള്‍ വില ലിറ്ററിന് 283 ശ്രീലങ്കന്‍ രൂപയും ഡീസലിന് 176 രൂപയുമാണ്. ഒരു ലിറ്റര്‍ പാലിന് 263 രൂപയും ഒരു കിലോഗ്രാം അരിക്ക് 448 ലങ്കന്‍ രൂപയുമാണ് വില. വൈദ്യുതനിലയങ്ങള്‍ അടച്ചുപൂട്ടിയതോടെ രാജ്യത്തൊട്ടാകെ ദിവസം ഏഴര മണിക്കൂര്‍വരെ പവര്‍കട്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]