
കൊല്ലം> കെഎസ്ടിഎ സംസ്ഥാന പ്രസിന്റായി ഡി സുധീഷിനെയും ജനറൽ സെക്രട്ടറിയായി എൻ ടി ശിവരാജനെയും കൊല്ലത്ത് ചേർന്ന സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു. ടി കെ എ ഷാഫിയാണ് ട്രഷറർ.
എ കെ ബീന (കണ്ണൂർ), ടി വി മദനമോഹനൻ (തൃശ്ശൂർ), എൽ മാഗി (എറണാകുളം), കെ വി ബെന്നി (എറണാകുളം), സി സി വിനോദ്കുമാർ (കണ്ണൂർ) എന്നിവരെ വൈസ് പ്രസിഡന്റുമാരായും കെ ബദറുന്നീസ (മലപ്പുറം), കെ രാഘവൻ (കാസർകോട്), എ നജീബ് (തിരുവനന്തപുരം), എം കെ നൗഷാദലി ( പാലക്കാട്) പി ജെ ബിനേഷ് (വയനാട്) എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. 31 അംഗ സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റിയെയും 85 അംഗ സംസ്ഥാന കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.
തിരുവനന്തപുരം ജില്ലയിലെ കല്ലറ, കുറ്റിമൂട് സ്വദേശിയായ എൻ ടി ശിവരാജൻ ഹയർസെക്കൻഡറി അധ്യാപകനാണ്. നിലവിൽ സമഗ്രശിക്ഷ കേരളയിൽ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസറായി പ്രവർത്തിക്കുന്നു. ആലപ്പുഴ സ്വദേശിയായ ഡി സുധീഷ് ആലപ്പുഴ ടിഡിഎച്ച്എസ്എസിലെ അധ്യാപകനാണ്. നിലവിൽ സമഗ്രശിക്ഷ കേരളയിൽ ആലപ്പുഴയിൽ ട്രെയിനറാണ്.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]