കോഴിക്കോട്> എകെജിസിടിയുടെ അറുപത്തിനാലാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു നടന്ന വനിതാ സമ്മേളനം മുൻ എംഎൽഎ കെ കെ ലതിക ഉദ്ഘാടനം ചെയ്തു. തൊഴിലെടുക്കുന്ന സ്ത്രീകൾ ആണധികാര കുടുംബഘടനയിൽതന്നെയാണ് ജീവിക്കുന്നത് എന്നതുതന്നെയാണ് ഇന്ന് കേരളീയസമൂഹം അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്ന് കെ കെ ലതിക പറഞ്ഞു.
നിരന്തരമായ സംഘടനാപ്രവർത്തനത്തിലൂടെ മാത്രമേ ഇക്കാര്യത്തിൽ മാറ്റമുണ്ടാക്കാൻ കഴിയൂ എന്നും അവർ പറഞ്ഞു. എകെജിസിടി വനിതാ സബ് കമ്മറ്റി സംസ്ഥാന കൺവീനർ ഡോ സുമി ജോയ് ഓലിയപ്പുറം അധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രവർത്തക സമിതി അംഗം ഡോ സി പി ബേബി ഷീബ സ്വാഗതവും സംസ്ഥാന പ്രവർത്തക സമിതി അംഗം ശ്രീമതി സൗമ്യ എസ് നന്ദിയും പറഞ്ഞു. source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]