
ശ്രീനഗർ : ജമ്മു കശ്മീരിൽ വിവിധ ഭാഷാ തൊഴിലാളിയ്ക്ക് നേരെ ഭീകരർ വെടിയുതിർത്തു. ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് അക്രമിന് നേരെയായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ അക്രമിനെ ശ്രീനഗറിലെ എസ്എംഎച്ച്എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാത്രി ഒൻപത് മണിയോടെ പുൽവാമയിലെ അരിഹൽ മേഖലയിലായിരുന്നു സംഭവം. വഴിയരികിൽ നിൽക്കുന്നതിനിടെ വാഹനത്തിൽ എത്തിയ ഭീകരർ വെടിയുതിർക്കുകയായിരുന്നുവെന്നാണ് വിവരം. സംഭവ സമയം പ്രദേശത്ത് ഉണ്ടായിരുന്നവർ ചേർന്ന് ഉടനെ ക്രിട്ടിക്കൽ കെയർ ആംബുലൻസിൽ അക്രമിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
അതേസമയം മുഹമ്മദ് അക്രമിന് നേരെയുണ്ടായ ആക്രമണം വിവിധ ഭാഷതൊഴിലാളികൾക്കിടയിൽ വീണ്ടും ഭീതിയുണ്ടാക്കിയിരിക്കുകയാണ്. അടുത്തിടെ ഭീകരർ വിവിധ ഭാഷാ തൊഴിലാളികളെ പ്രത്യേകിച്ച് ആപ്പിൾ തോട്ടങ്ങളിൽ ജോലിചെയ്യുന്നവരെ തിരഞ്ഞ് പിടിച്ച് ആക്രമിച്ചിരുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങൾക്ക് നേരെയും ആക്രമണം നടന്നിരുന്നു. ഇതേ തുടർന്ന് കശ്മീരിൽ നിന്നും വിവിധ ഭാഷാ തൊഴിലാളികൾ കൂട്ടത്തോടെ തിരികെ മടങ്ങുന്ന സ്ഥിതിവിശേഷും ഉണ്ടായിരുന്നു.
The post ജമ്മു കശ്മീരിൽ വിവിധ ഭാഷാ തൊഴിലാളികളെ ഭീതിയിലാക്കി ഭീകരർ appeared first on .
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]