
ന്യൂഡൽഹി
വിദ്യാഭ്യാസരംഗത്തെ കാവിവൽക്കരണത്തെ ന്യായീകരിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. വിദ്യാഭ്യാസത്തെ കാവിവൽക്കരിക്കുന്നെന്ന് ചിലർ കുറ്റപ്പെടുത്തുന്നു, എന്നാൽ, എന്താണ് ഇതിൽ തെറ്റ്. നമ്മുടെ സംസ്കാരത്തിൽ അഭിമാനം കൊള്ളുക, ഇതിന്റെ വേരുകളിലേക്ക് തിരികെപ്പോകുക.
കൊളാേണിയൽ വിദ്യാഭ്യാസം അടിച്ചേൽപ്പിച്ച വിദേശഭാഷയ്ക്കു പകരം മാതൃഭാഷ ഉപയോഗിക്കണം. വിദ്യാഭ്യാസത്തിന്റെ ഇന്ത്യാവൽക്കരണമാണ് പുതിയ വിദ്യാഭ്യാസനയത്തിന്റെ കാതലെന്നും അദ്ദേഹം പറഞ്ഞു. ഹരിദ്വാറിലെ ദേവ് സംസ്കൃതി വിശ്വവിദ്യാലയത്തിൽ ദക്ഷിണേഷ്യൻ പഠനവിഭാഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]