
ന്യൂഡൽഹി: രാജ്യത്ത് ഇന്ന് 1761 പേർക്ക് കൊറോണ സ്ഥിരീകരിച്ചു.കഴിഞ്ഞ 688 ദിവസത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന രോഗബാധയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ രാജ്യത്ത് ഇതു വരെ റിപ്പോർട്ട് ചെയ്ത കൊറോണ കേസുകളുടെ എണ്ണം 4,30,07841 ആയി.കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം നിലവിൽ രാജ്യത്ത് 26,240 സജീവ കേസുകളാണ് ഉള്ളത്.
127 മരണങ്ങൾ കൂടി രേഖപ്പെടുത്തിയതോടെ ആകെ മരണസംഖ്യ 5,16,479 ആയി ഉയർന്നു.പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.35 ശതമാനമായി കുറഞ്ഞു. പ്രതിവാര രോഗബാധ നിരക്ക് 0.41 ശതമാനമാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.രാജ്യത്ത് ആകെ 181.21 കോടി ഡോസ് വാക്സിൻ വിതരണം പൂർത്തിയായതായും കേന്ദ്രആരോഗ്യമന്ത്രാലയം കൂട്ടിച്ചേർത്തു.
അതേസമയം കൊറോണ നിയന്ത്രണങ്ങളിലെ ഇളവ് പരിധി മറികടക്കരുതെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകി. രാജ്യത്തെ പ്രതിദിന കൊറോണ കേസുകൾ കുറഞ്ഞതോടെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് അനുവദിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് നിർദേശം. മാർഗനിർദേശങ്ങളടങ്ങിയ കത്ത് കേന്ദ്ര ആരോഗ്യസെക്രട്ടറി സംസ്ഥാനങ്ങൾക്ക് അയച്ചു.
The post കൊറോണയ്ക്കെതിരായ യുദ്ധത്തിൽ ബഹുദൂരം മുൻപിലെത്തി ഭാരതം appeared first on .
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]