
മോസ്കോ: ഇൻസ്റ്റഗ്രാമിന് നിരോധനമേർപ്പെടുത്തിയതിന് പിന്നാലെ റോസ്ഗ്രാമുമായി റഷ്യ. റഷ്യ തന്നെ വികസിപ്പിച്ചെടുത്ത പുതിയ ഫോട്ടോ ഷെയറിംഗ് ആപ്പിൽ ഇൻസ്റ്റഗ്രാമിലില്ലാത്ത പല ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.
ക്രൗഡ് ഫണ്ടിംഗ്, പ്രത്യക കണ്ടന്റുകളിലേക്ക് പണമിടാനുള്ള സൗകര്യ തുടങ്ങിയ പല സൗകര്യങ്ങളും റോസ്ഗ്രാമിൽ ഉണ്ട്. ഈ മാസം 28 മുതലാണ് റോസ്ഗ്രാം ആപ്പ് സ്റ്റോറുകളിൽ ലഭ്യമാകുന്നതെന്നാണ് റിപ്പോർട്ട്.
ഡിസൈനിലും പ്രവർത്തനത്തിലുമെല്ലാം ഇൻസ്റ്റഗ്രാമിന്റെ തനി പകർപ്പ് തന്നെയാണ് റോസ്ഗ്രാമെന്നാണ് വിവരം. ആപ്പിലെ നിറങ്ങളുടെയും ലേഔട്ടിന്റെയും കാര്യത്തിലും വലിയ മാറ്റമില്ല.
ഇൻസ്റ്റഗ്രാമിന് ഏകദേശം 80 ദശലക്ഷത്തോളം ഉപഭോക്തക്കളാണ് റഷ്യയിൽ മാത്രമുള്ളതെന്നാണ് വിവരം.റഷ്യൻ മാദ്ധ്യമങ്ങൾക്കെതിരെ വിവേചന നടക്കുന്നുണ്ട് എന്നാരോപിച്ചായിരുന്നു നിരോധനമേർപ്പെടുത്തിയത്.
എന്നാൽ റഷ്യയ്ക്ക് എതിരെ ഭീഷണി മുഴക്കി കൊണ്ടുള്ള പോസ്റ്റുകൾക്ക് മെറ്റ അനുവാദം നൽകിയത് മൂലമാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിനെതിരെയും നടപടി സ്വീകരിച്ചിരിക്കുന്നത്. റഷ്യ സ്വീകരിച്ച ഈ നടപടി ശരിയായില്ലെന്നാണ് ഇൻസ്റ്റാഗ്രാം മേധാവി ആദം മൊസേരി ഇതിനെ കുറിച്ച് പ്രതികരിച്ചത്.
The post ഇൻസ്റ്റഗ്രാമിനെ കോപ്പിയടിച്ച് റോസ്ഗ്രാമുമായി റഷ്യ appeared first on .
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net