കോഴിക്കോട്> എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ വിമർശിച്ച നേതാക്കൾക്കെതിരെ ഡിസിസിയുടെ അച്ചടക്ക നടപടി. വെള്ളയിൽ ബ്ലോക്ക് പ്രസിഡന്റ് സി പി സലീം , കുന്നമംഗലം ബ്ലോക്ക് വൈസ് പ്രസിഡന്റ് അബ്ദുൾ റസാഖ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
കെ സിയെ സമൂഹ മാധ്യമങ്ങളിലൂടെ വിമർശിച്ചെന്ന് പറഞ്ഞാണ് സസ്പെൻഷനെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇത്തരം കാര്യങ്ങൾ ആവർത്തിക്കുന്നവർക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പും നൽകി.
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിലെ തോൽവിക്കുശേഷം വേണുഗോപാലിനെതിരെ അണികൾക്കിടയിൽ എതിർപ്പ് രൂക്ഷമാകുന്നതിനിടെയാണ് പ്രവീണിന്റെ നടപടി. ഏതാനും ദിവസം മുമ്പ് വേണുഗോപാലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് നഗരത്തിൽ ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.
കോൺഗ്രസ് അണികളിൽ വേണുഗോപാലിനെതിരെ പ്രതിഷേധം ഉയരുന്നതിനിടെ ഡിസിസി പ്രസിഡന്റ് പിന്തുണച്ച് അച്ചടക്ക നടപടിയെടുത്തത് എ‐ ഐ ഗ്രൂപ്പുകളിൽ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]