
കേരള തീരത്ത് നിന്ന് മത്സ്യങ്ങള്‍ കൂട്ടത്തോടെ അപ്രത്യക്ഷമാകുന്നതായി പഠന റിപ്പോര്‍ട്ട്.
കടലില്‍ ചൂട് ക്രമാതീതമായി വര്‍ദ്ധിക്കുന്നത് മത്സ്യസമ്പത്തിനെ പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് കണ്ടെത്തൽ.
അറബിക്കടലില്‍ മറ്റു സമീപ കടല്‍ മേഖലകളെ അപേക്ഷിച്ച് ചൂട് കൂടുതലാണ്. അമിത ചൂടുള്ളപ്പോള്‍ അതിനെ പ്രതിരോധിച്ച് അറബിക്കടലില്‍ ജീവിക്കാന്‍ മീനുകള്‍ക്കും മറ്റു സമുദ്രജീവികള്‍ക്കും കഴിയില്ല.
മലയാളികളുടെ പ്രിയപ്പെട്ട മത്തിയും അയലയുമൊക്കെ അറബി കടല്‍ വിട്ട് മറ്റു സമുദ്രങ്ങളിലേയ്ക്ക് പോകുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.
കേരള തീരത്ത് സുലഭമായി കിട്ടിക്കൊണ്ടിരുന്ന മത്തി, അയല തുടങ്ങിയ മത്സ്യങ്ങൾ കന്യാകുമാരിയും കടന്ന് ബംഗാള്‍ ഉള്‍ക്കടലിലേക്കാണ് കൂട്ടമായി പോകുന്നത്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അറബിക്കടലിലെ ചൂട് ക്രമാതീതമായി ഉയരുകയാണ്. ഇത് മീനുകളുടെ പ്രജനനത്തേയും വളര്‍ച്ചയേയും കാര്യമായി ബാധിക്കും.
കേരള തീരത്ത് മത്തിയും അയലയും കുറയുമ്പോള്‍ തമിഴ്നാട് തീരത്ത് ഇവ വലിയ തോതില്‍ ലഭ്യമാകുന്നതിന്റെ പ്രധാന കാരണം വലിയതോതിലുള്ള മീന്‍ ഒഴുക്കാണെന്ന് ഗവേഷകര്‍ വിലയിരുത്തുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]