ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ നിയമ്മിക്കുന്നു
Govt Data entry operator vacancy Apply now.
വാക് ഇന്‍ ഇന്റര്‍വ്യൂ ഗവ. മെഡിക്കല്‍ കോളേജില്‍ റീജിയണല്‍ പ്രിവന്‍ഷന്‍ ഓഫ് എപ്പിഡമിക് ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസ് സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ ആവശ്യമുണ്ട്. നിയമന കാലാവധി ആറ് മാസം.
ബിരുദം, ഒരു വര്‍ഷത്തെ കമ്പ്യൂട്ടര്‍ ഡിപ്ലോമ, എംഎസ് വേഡ്, എം.എസ് എക്സല്‍ എന്നിവയില്‍ പ്രവൃത്തിപരിചയം, ആയവിനിമയ മികവ്, ഇംഗ്ലീഷ് മലയാളം ടൈപ്പ് റൈറ്റിംഗ് ആന്‍ഡ് വേഡ് പ്രോസസിംങ്ങില് പ്രാവീണ്യം എന്നിവയാണ് യോഗ്യത.
മെഡിക്കല്‍ ഫീല്‍ഡില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് മുന്‍ഗണന ലഭിക്കും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട രേഖകളുടെ ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും തിരിച്ചറിയല്‍ രേഖകളും സഹിതം സെപ്റ്റംബര്‍ 20 ന് രാവിലെ 10 മണിക്ക് ഇടുക്കി കമ്മ്യൂണിറ്റി മെഡിസിന് ഡിപ്പാര്‍ട്മെന്റിലെ അക്കാദമിക് ബ്ലോക്കില്‍ വാക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.
അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ ജോലി ഒഴിവ്
പന്തളം ഐസിഡിഎസ് പ്രോജക്ട് പരിധിയില്‍ തുമ്പമണ്‍ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ വര്‍ക്കര്‍ ആന്റ് ഹെല്‍പ്പര്‍ തസ്തികയിലെ ഒഴിവുകളിലേക്ക് തുമ്പമണ്‍ പഞ്ചായത്തില്‍ സ്ഥിരം താമസക്കാരായ വനിതകള്‍ക്ക് അപേക്ഷിക്കാം. പ്രായം 18 നും 46 നും മധ്യേ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബര്‍ 20. ഫോണ്‍ : 04734 256765
The post ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ നിയമ്മിക്കുന്നു appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]