സ്വന്തം ലേഖകൻ
കോട്ടയം: പുതുപ്പള്ളി മണ്ഡലത്തിലെ വികസന സംവാദത്തില്‍നിന്ന് ഒളിച്ചോടിയ പ്രതിപക്ഷനേതാവ് വി ഡി സതീശന് മറുപടിയുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്. നാടിന്റെ വികസനത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, അതിനുള്ള പദ്ധതികളെക്കുറിച്ച് ചോദിക്കുമ്പോള്‍ ഓടി ഒളിക്കുന്നത് സത്യസന്ധമായ രാഷ്ട്രീയമല്ലെന്ന് ജെയ്ക് ഫെയ്സ്ബുക്കില്‍ കുറിച്ചു. ജനാധിപത്യത്തില്‍ ജനങ്ങളാണ് യജമാനൻമാര്. ജനപ്രതിനിധികള്‍ ദാസൻമാരാണ്. അത് മറന്നു കൊണ്ടാണ് യുഡിഎഫിന്റെ ഒളിച്ചോട്ടമെന്നും ജെയ്ക് പറഞ്ഞു.
ജെയ്ക് സി തോമസിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്
വിദ്യാഭ്യാസം, ആരോഗ്യം, പാര്‍പ്പിടം, വാര്‍ദ്ധക്യകാല സാമൂഹ്യസുരക്ഷ പദ്ധതികള്‍ക്ക് പ്രത്യക പരിഗണന നല്‍കിയാണ് കേരള സര്‍ക്കാര്‍ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അതില്‍ പ്രധാനമാണ് അടിസ്ഥാനസൗകര്യവികസനം. കഴിഞ്ഞ ഏഴുവര്‍ഷമായി അടിസ്ഥാനസൗകര്യ വികസനം ഒരുക്കുന്നതില്‍ പുതുപ്പള്ളിയിലെ ശ്രമങ്ങളെ ഒന്നു പരിശോധിക്കാം.
ഒരോ നിയോജക മണ്ഡലത്തിലെയും കിഫ്ബി പദ്ധതിയുടെ വിശദാംശങ്ങള്‍ കിഫ്ബിയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്. ഭരണ പ്രതിപക്ഷ വിത്യാസം ഇല്ലാതെ കേരളത്തില്‍ എല്ലാ മണ്ഡലത്തിലും കിഫ്ബി പദ്ധതികള്‍ അതാതു എംഎല്‍എമാരുടെ ഇടപെടലും കൊണ്ട് വികസന മുന്നേറ്റം നയിക്കുന്ന കാഴ്ച്ചയാണ് നമ്മള്‍ക്ക് കാണാൻ സാധിക്കുന്നത്. കോട്ടയം ജില്ലയിലെ വികസന പദ്ധതികളിലൂടെ കണ്ണോടിക്കുമ്ബോള്‍ കിഫ്ബി പദ്ധതികള്‍ മികച്ച രീതിയില്‍ നടന്നിട്ടുണ്ട്. ജില്ലയിലെ 9 നിയോജക മണ്ഡലത്തിലെയും കിഫ്ബി പദ്ധതികള്‍ ഏറ്റുമാനൂര്‍- 23, വൈക്കം-15, കടുത്തുരുത്തി -13, കാഞ്ഞിരപള്ളി- 12, ചങ്ങനാശ്ശേരി-10, പൂഞ്ഞാര്‍- 10, കോട്ടയം-9, പാല- 4, പുതുപള്ളി – 1എന്നിങ്ങനെയാണ്.
പദ്ധതികള്‍ വിഭാവനം ചെയ്ത് നടപ്പിലാക്കുന്നതില്‍ വളരെ പിന്നിലാണ് പുതുപ്പള്ളി മണ്ഡലം എന്നാണ് ഇത് തെളിയിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡ്, പാലം തുടങ്ങിയവയുടെ കിഫ്ബി പദ്ധതികള്‍ കേരളത്തില്‍ കാര്യക്ഷമമായി മുന്നോട്ട് പോകുന്ന വേളയില്‍ പുതുപള്ളിയില്‍ എത്ര കിഫ്ബി- പൊതുമരാമത്ത് പദ്ധതികള്‍ ഉണ്ടെന്ന് പരിശോധിച്ചപ്പോള്‍ ആണ് ഒരു പദ്ധതി പോലും ഇല്ല എന്ന യഥാര്‍ത്ഥ്യം ഇപ്പോഴാണ് തിരിച്ചറിഞ്ഞത്.
പല മണ്ഡലത്തിലും 50- 100 കിലോ മീറ്റര്‍ വരെ റോഡുകളും മറ്റും ഉള്ളപ്പോഴാണ് ഈ മണ്ഡലത്തിലെ വിവരം ശ്രദ്ധയില്‍ പെട്ടത്. പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി സ്ക്കൂള് കെട്ടിട വികസനം മാത്രമാണ് പുതുപള്ളിയില്‍ ഇത്ര നാള് കൊണ്ട് കിഫ്ബി വഴി നടപ്പിലാക്കാൻ സാധിച്ചിട്ടുള്ളൂ. അതില്‍ എംഎല്‍എയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ല എന്ന് എല്ലാവരും മനസിലാക്കി കഴിഞ്ഞു. നാടിന്റെ വികസനത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, അതിനുള്ള പദ്ധതികളെക്കുറിച്ച് ചോദിക്കുമ്പോള്‍ ഓടി ഒളിക്കുന്നത് സത്യസന്ധമായ രാഷ്ട്രീയമല്ല. ജനാധിപത്യത്തില്‍ ജനങ്ങളാണ് യജമാനൻമാര്. ജനപ്രതിനിധികള്‍ ദാസൻമാരാണ്. അത് മറന്നു കൊണ്ടാണ് യുഡിഎഫിന്റെ ഒളിച്ചോട്ടം.
The post നാടിന്റെ വികസനത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, അതിനുള്ള പദ്ധതികളെക്കുറിച്ച് ചോദിക്കുമ്പോള്‍ ഓടി ഒളിക്കുന്നത് സത്യസന്ധമായ രാഷ്ട്രീയമല്ല; ജനാധിപത്യത്തില്‍ ജനങ്ങളാണ് യജമാനൻമാര്.. ജനപ്രതിനിധികള്‍ ദാസൻമാരാണ്.. അത് മറന്നു കൊണ്ടാണ് യുഡിഎഫിന്റെ ഒളിച്ചോട്ടം; പ്രതിപക്ഷനേതാവ് വി ഡി സതീശന് മറുപടിയുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]