
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിന് ഇന്ന് മുതൽ അപേക്ഷ നൽകാൻ അവസരം. ഇന്ന് രാവിലെ 10 മണി മുതലാണ് അപേക്ഷ സമർപ്പണം ആരംഭിക്കുക.
വിദ്യാർത്ഥികൾക്ക് നാളെ വൈകിട്ട് 4 മണി വരെ ഓൺലൈനായി അപേക്ഷിക്കാൻ സാധിക്കുന്നതാണ്. https://hscap.kerala.gov.in വെബ്സൈറ്റിൽ സീറ്റ് വേക്കൻസിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതാണ്.
ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിൽ അപേക്ഷ നൽകിയിട്ടും സീറ്റ് ലഭിക്കാത്തവർക്കും, ഇതുവരെ അപേക്ഷ സമർപ്പിക്കാതിരുന്നവർക്കും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.
എന്നാൽ, നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയവർക്കും, പ്രവേശനത്തിന് ഹാജരാകാത്തവർക്കും, മെറിറ്റ് ക്വാട്ട ക്യാൻസൽ ചെയ്തവർക്കും, ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം ടിസി വാങ്ങിയവർക്കും അപേക്ഷിക്കാൻ കഴിയുകയില്ല.
അപേക്ഷ വിവരങ്ങളിൽ തെറ്റുകൾ വന്ന വിദ്യാർത്ഥികൾക്ക് അപേക്ഷ പുതുക്കി നൽകാനുള്ള അവസരമുണ്ട്. നിലവിൽ, എല്ലാ വിദ്യാലയങ്ങളിലും സപ്ലിമെന്ററി അലോട്ട്മെന്റുമായി ബന്ധപ്പെട്ട സംശയനിവാരണത്തിന് ഹെൽപ്പ് ഡെസ്കുകളെ സജ്ജീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, വൊക്കേഷണൽ ഹയർ സെക്കൻഡറി രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷാ സമർപ്പണവും ഇന്ന് മുതലാണ് ആരംഭിക്കുന്നത്.
The post പ്ലസ് വൺ പ്രവേശനം: രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിന് ഇന്ന് മുതൽ അപേക്ഷിക്കാൻ അവസരം appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]