
അളവുതൂക്കത്തിൽ കൃത്രിമം കാണിക്കുന്ന വ്യാപാരികൾക്കെതിരെ പരാതിപ്പെടാൻ എന്ത് ചെയ്യണം എന്ന് പലർക്കും അറിയില്ല. എന്നാൽ ഇത്തരം കൃത്രിമങ്ങൾ ഒരുപാട് നമ്മുക്കിടയിൽ നടക്കുന്നുണ്ട്. ഇതിനൊരു പ്രതിവിധി ആയിട്ടാണ് അളവ് തൂക്ക സംബന്ധമായ പരാതികൾ അറിയിക്കാൻ ലീഗൽ മെട്രോളജി വകുപ്പ് ഒരു ആപ്പ് തുടങ്ങിയത്. ആപ്പിന്റെ പേരാണ് ‘ സുതാര്യം ‘. ഈ മൊബൈൽ ആപ്ലിക്കേഷനിലൂടെയോ ഫോൺ മുഖേനയോ പരാതി അറിയിക്കാം.
തൂക്ക ഉപകരണങ്ങളുടെ ഡിസ്പ്ലേ കാണാവുന്ന സ്ഥലങ്ങളിൽ വേണമെന്നാണ് നിയമം. പാക്കേജുകളിൽ ലഭിക്കുന്ന ഉൽപന്നങ്ങളുടെ പേര്, തനിതൂക്കം / അളവ് / എണ്ണം, പരമാവധി ചില്ലറ വിൽപ്പന വില, ഉൽപ്പന്നം നിർമിച്ച മാസം, വർഷം, കൺസ്യൂമർ കെയർ ടെലിഫോൺ നമ്പർ, ഇ – മെയിൽ അഡ്രസ്, നിർമാതാവിന്റെ / ഇറക്കുമതി ചെയ്ത സ്ഥാപനത്തിന്റെ പൂർണ മേൽവിലാസം, ഇറക്കുമതി ചെയ്ത ഉൽപ്പന്നം ആണെങ്കിൽ നിർമിച്ച രാജ്യത്തിന്റെ പേര് എന്നിവ പാക്കേജിന് പുറത്ത് രേഖപ്പെടുത്തേണ്ടതുണ്ട്. ഇത്തരം കാര്യങ്ങളിൽ എന്തെങ്കിലും പ്രശ്നം വന്നാൽ നമുക്ക് പരാതിപ്പെടാവുന്നതാണ്.
വ്യാപാരസ്ഥാപനങ്ങളിൽ ഉപയോഗിക്കുന്ന അളവുതൂക്ക ഉപകരണങ്ങൾ യഥാസമയം പരിശോധന നടത്തി മുദ്ര പതിപ്പിച്ചവയാണോയെന്ന് ഉപഭോക്താക്കൾ ഉറപ്പാക്കണമെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ പരാതിപ്പെടാമെന്നും ഓട്ടോയിൽ യാത്ര ചെയ്യുമ്പോൾ മീറ്റർ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും പെട്രോൾ പമ്പിൽ ഓരോ ഡെലിവറിക്കും മുമ്പ് സീറോ ഡിസ്പ്ലേ ഉറപ്പുവരുത്തണമെന്നും ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ നേരത്തെ അറിയിച്ചതാണ്. പക്ഷേ, പലരും ഇത്തരം പരാതികൾ അറിയിക്കുവാൻ മടിക്കുകയാണ്. കാരണം സമയവും പണവും നഷ്ടമാകുമെന്നതുതന്നെ. എന്നാൽ ഇതുപോലുള്ള ആപ്പുകൾ നമുക്ക് പരാതികൾ തുറന്നു പറയാനുള്ള അവസരം തരുകയാണ്.
പെട്രോൾപമ്പിലെ അളവിൽ സംശയം തോന്നുന്ന പക്ഷം പമ്പുകളിൽ സൂക്ഷിച്ചിട്ടുള്ള മുദ്ര പതിപ്പിച്ച അഞ്ച് ലിറ്റർ അളവുപാത്രത്തിൽ അളന്ന് കൃത്യത ബോധ്യപ്പെടുത്തുവാൻ ആവശ്യപ്പെടാം. സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ ശുദ്ധത ( കാരറ്റ് ) ബില്ലിൽ രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് നോക്കേണ്ടതാണെന്നും ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ അറിയിച്ചിട്ടുണ്ട്. ഫോൺ : 0483 2766157
വെബ്സൈറ്റിലൂടെയും പരാതിപ്പെടാം…
The post കച്ചവടത്തിലെ അളവ് തൂക്കത്തിൽ കൃത്രിമം കാണുന്നുണ്ടോ? പരാതിപ്പെടാം സർക്കാരിന്റെ ഈ ആപ്പിലൂടെ… appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]