
ഞായറാഴ്ച വൈകിട്ട് അഞ്ചുമണിക്ക് കോവളം കെ എസ് റോഡിലെ മലവിള പനമൂട്ടില്‍ ശ്രീ മാടൻ തമ്ബൂരാൻ ക്ഷേത്രത്തില്‍ വെച്ച് ഇരുവരുടെയും വിവാഹം നടത്താൻ തീരുമാനിച്ചു.
തിരുവനന്തപുരം: തിരുവനന്തപുരത്ത് കാമുകനെ വിവാഹം കഴിക്കാനെത്തിയ പെൺകുട്ടിയെ ക്ഷേത്രത്തിൽ വെച്ച് താലി കെട്ടുന്നതിന് തൊട്ടുമുമ്പ് പൊലീസ് സംഘം ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ട് പോയി. കോവളം പോലീസ് സ്റ്റേഷനു മുന്നിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
കായംകുളം സ്വദേശിനി അൽഫിയയും കോവളം കെ എസ് റോഡ് സ്വദേശി അഖിലും തമ്മിൽ പ്രണയത്തിലായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച അൽഫിയ അഖിലിനൊപ്പം ജീവിക്കാൻ തീരുമാനിച്ച് കോവളത്ത് എത്തി. വീട്ടുകാർ പരാതി നൽകിയതിനെ തുടർന്ന് വെള്ളിയാഴ്ച വൈകിട്ട് അൽഫിയയുടെ വീട്ടുകാരും അഖിലിന്റെ വീട്ടുകാരും കോവളം പൊലീസ് സ്റ്റേഷൻ എസ് ഐയുടെയും വാർഡ് മെമ്പറുടെയും മധ്യസ്ഥതയിൽ ചർച്ച നടത്തി. അഖിലിനൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അൽഫിയ വ്യക്തമാക്കിയതിന് പിന്നാലെ അഖിലിനൊപ്പം പോകാൻ അനുവദിക്കുകയും ചെയ്തു.
ഞായറാഴ്ച വൈകിട്ട് അഞ്ചുമണിക്ക് കോവളം കെ എസ് റോഡിലെ മലവിള പനമൂട്ടില്‍ ശ്രീ മാടൻ തമ്ബൂരാൻ ക്ഷേത്രത്തില്‍ വെച്ച് ഇരുവരുടെയും വിവാഹം നടത്താൻ തീരുമാനിച്ചു.
ഇതിന് തൊട്ടു മുൻപ് കായംകുളത്ത് നിന്നുള്ള പൊലീസ് സംഘം ക്ഷേത്രത്തില്‍ എത്തി അല്‍ഫിയയെ ബലമായി പിടിച്ചുകൊണ്ട് പോകുകയായിരുന്നു. തുടര്‍ന്ന് അല്‍ഫിയയെ കോവളം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. പിന്നാലെ അഖിലും ബന്ധുക്കളും കോവളം പൊലീസ് സ്റ്റേഷനില്‍ എത്തി. ഇവിടെ വെച്ചും അല്‍ഫിയ അഖിലിനൊപ്പം പോകണമെന്ന് പറഞ്ഞെങ്കിലും അസഭ്യം വിളിച്ച്, കായംകുളം എസ് ഐയും സംഘവും ബലമായി അല്‍ഫിയയെ കാറില്‍ പിടിച്ചു കയറ്റി കൊണ്ട് പോകുകയായിരുന്നു. കായംകുളം പൊലീസിന്റെ ബലപ്രയോഗത്തിന്റെയടക്കം വീഡിയോ പുറത്തുവന്നിട്ടുണ്ട്.
പെൺകുട്ടി ഉറക്കെ നിലവിളിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. മാൻ മിസ്സിങ്ങിന് കേസെടുത്തിട്ടുള്ളതിനാൽ പെൺകുട്ടിയെ കൊണ്ടുപോയെ പറ്റു എന്നാണ് പോലീസ് പറയുന്നത്. പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്നും അവരെ കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് പറഞ്ഞു. ആരോടൊപ്പം കഴിയണമെന്ന് പെൺകുട്ടിക്ക് കോടതിയെ അറിയിക്കാമെന്നാണ് പൊലീസ് പറയുന്നത്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]