
ന്യൂഡല്‍ഹി: 2021- ലെ ഗാന്ധി സമാധാന പുരസ്കാരം ഗൊരഖ്പുരിലെ ഗീതാ പ്രസിന് നല്‍കാനുള്ള തീരുമാനത്തിനെതിരേ കോണ്‍ഗ്രസ്. ഗീതാ പ്രസിന് പുരസ്കാരം നല്‍കാനുള്ള തീരുമാനം പരിഹാസ്യമാണെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ജയറാം രമേഷ് പറഞ്ഞു. തീരുമാനം സവര്‍ക്കര്‍ക്കും ഗോഡ്സേയ്ക്കും പുരസ്കാരം നല്‍കുന്നത് പോലെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘ഗീത പ്രസ് ആന്‍ഡ് ദി മേക്കിങ് ഓഫ് ഹിന്ദു ഇന്ത്യ’ എന്ന അക്ഷയ മുകുളിന്റെ പുസ്തകത്തിന്റെ കവര്‍ പങ്കുവെച്ചായിരുന്നു ജയറാം രമേഷിന്റെ പ്രതികരണം. മഹാത്മാഗാന്ധിയുമായി അവര്‍ക്കുണ്ടായിരുന്ന പ്രക്ഷുബ്ധമായ ബന്ധത്തെക്കുറിച്ചും അദ്ദേഹത്തിന്റെ രാഷ്ട്രീയവും മതപരവും സാമൂഹികവുമായ ആശയങ്ങള്‍ക്കെതിരേ അവര്‍ നടത്തിയ ഏറ്റുമുട്ടലുകളെക്കുറിച്ചും പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ടെന്നും ജയറാം രമേഷ് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ ജൂറി, 2021ലെ ഗാന്ധി സമാധാനപുരസ്കാരം ഗീതാ പ്രസിന് നല്കാന് തീരുമാനിച്ചതായി പ്രഖ്യാപിച്ചത്. ഗാന്ധിയന്‍ മാര്‍ഗത്തിലൂടെയുള്ള സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ പ്രവര്‍ത്തനങ്ങളാണ് പുസ്തകപ്രസാധകരായ ഗീതാ പ്രസിനെ പുരസ്കാരത്തിന് അര്‍ഹരാക്കിയതെന്ന് ജൂറി അറിയിച്ചിരുന്നു. സാമൂഹികഐക്യവും സമാധാനവും വളര്‍ത്തുന്ന ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ ഗീതാ പ്രസ് നടത്തിയ പ്രവര്‍ത്തനങ്ങളെ പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചെന്ന് കേന്ദ്ര സാംസ്കാരിക വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]