
കൊല്‍ക്കത്ത: ബംഗാളില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ വ്യാപക അക്രമങ്ങള്‍ക്കിടെ സമാധാനം ഉറപ്പാക്കാന്‍ ശ്രമിച്ച് ഗവര്‍ണര്‍ സി.വി. ആനന്ദബോസ്. ഗവര്‍ണറുടെ ഇടപെടലില്‍ രാജ് ഭവനില്‍ ‘പീസ് റൂം’ തുറന്നു. പൊതുജനങ്ങളില്‍നിന്ന് നേരിട്ട് പരാതികള്‍ സ്വീകരിക്കുന്നതിനായാണ് പീസ് റൂം തുറന്നത്. ഇവിടെ സ്വീകരിക്കുന്ന പരാതികള്‍ തുടര്‍ നടപടികള്‍ക്കായി സംസ്ഥാന സര്‍ക്കാരിനും തിരഞ്ഞെടുപ്പ് കമ്മിഷനും കൈമാറും.
ആക്രമബാധിത മേഖലകളില്‍ ഗവര്‍ണര്‍ കഴിഞ്ഞ രണ്ടു ദിവസമായി സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സമാധാനമുറപ്പാക്കാനുള്ള ഗവര്‍ണറുടെ ശ്രമങ്ങള്‍. ”എന്താണ് സംഭവിച്ചതെന്ന് ഞാന്‍ നേരിട്ട് കണ്ടു. കലാപം അംഗീകരിക്കാനാകില്ല. സാധാരണ ജനങ്ങള്‍ക്ക് അവരുടേതായ അവകാശങ്ങളുണ്ട്” ഗവര്‍ണര്‍ പ്രതികരിച്ചു. ആനന്ദബോസിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. ക്രമസമാധാന ചുമതല സംസ്ഥാനത്തിനാണെന്ന് തൃണമൂല്‍ നേതാവ് സൗഗത റോയ് ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ഗവര്‍ണര്‍ക്ക് വലിയ ചുമതലയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ നാമനിര്‍ദേശപത്രികകളുമായി ബന്ധപ്പെട്ട് വിവിധ അക്രമസംഭവങ്ങളിലായി ബംഗാളില്‍ 7 പേരാണ് കൊല്ലപ്പെട്ടത്
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]