ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ ഗുസ്തി താരങ്ങള്‍ക്ക് ആദ്യമായി പ്രതിഷേധം നടത്താന്‍ അനുമതി വാങ്ങിയത് ബിജെപി നേതാവു കൂടിയായ ഗുസ്തി താരം ബബിത ഫോഗട്ട് ആണെന്ന സാക്ഷി മാലിക്കിന്റെയും ഭര്‍ത്താവ് സത്യവര്‍ത്ത് കഡിയാന്റെയും പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബബിത രംഗത്ത്. ഇരുവരും കോണ്‍ഗ്രസിന്റെ കയ്യിലെ കളിപ്പാവകളാണെന്ന് ബബിത ഫോഗട്ട് വിമര്‍ശിച്ചു. സമരത്തിന് അനുമതി വാങ്ങിയത് താനാണെന്ന് വ്യക്തമാക്കി സാക്ഷിയും ഭര്‍ത്താവും വിഡിയോയില്‍ പ്രദര്‍ശിപ്പിച്ച കത്തില്‍ തന്റെ പേരോ ഒപ്പോ ഇല്ലെന്ന് ബബിത ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയിലും രാജ്യത്തെ നിയമവ്യവസ്ഥയിലും വിശ്വാസമുണ്ടെന്ന നിലപാട് തന്നെയാണ് തനിക്ക് അന്നും ഇന്നും ഉള്ളതെന്ന് ബബിത വിശദീകരിച്ചു.
കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലാണ്, ഗുസ്തി താരങ്ങള്‍ക്ക് ജന്തര്‍ മന്തറില്‍ സമരം ചെയ്യാന്‍ അനുമതി വാങ്ങിയത് ബിജെപിയുമായി സഹകരിക്കുന്ന തിരാത്ത് റാണ, ബബതി ഫോഗട്ട് എന്നിവരാണെന്ന് സാക്ഷിയും ഭര്‍ത്താവും അവകാശപ്പെട്ടത്. സമരം രാഷ്ട്രീയ പ്രേരിതമാണെന്നും കോണ്‍ഗ്രസാണ് ഇതിനു പിന്നിലെന്നുമുള്ള വിമര്‍ശനങ്ങളെ തള്ളിക്കൊണ്ടാണ് ഇരുവരും ഇക്കാര്യം പറഞ്ഞത്.
The post സാക്ഷി മാലിക്കിനും ഭര്‍ത്താവിനുമെതിരെ ബബിത ഫോഗട്ട് appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]