
സ്വന്തം ലേഖകൻ
കോട്ടയം: എട്ടു വയസുകാരിയെ പീഡിപ്പിച്ച ശേഷം വിദേശത്തേയ്ക്കു നാടുവിട്ട പ്രതിയെ വിമാനത്താവളത്തിൽ വച്ച് പൊലീസ് പിടികൂടി. വിദേശത്തു നിന്നു മടങ്ങിയെത്തുന്നതിനിടെയാണ് ഇയാളെ തന്ത്രപരമായി നെടുമ്പാശേരിയിൽ നിന്നും പൊലീസ് പിടികൂടിയത്. അറസ്റ്റിലായ നെടുങ്ങാടപ്പള്ളി കണിയാംകുന്ന് ഇരുപ്പക്കൽ അനൂപ് തമ്പിയെ(30) കോടതിയിൽ ഹാജരാക്കി പൊലീസ് റിമാൻഡ് ചെയ്തു.
ഒരു വർഷം മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. അയൽവാസിയായ പെൺകുട്ടിയെ ഇയാൾ രണ്ടു മാസത്തോളം ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു. ഇതിനിടെയാണ സംഭവത്തിനുശേഷം ഇയാൾ വിദേശത്ത് പോകുകയുമായിരുന്നു. സ്കൂളിൽ നടത്തിയ കൗൺസിലിങിനിടെ കുട്ടി അധ്യാപകരോട് വിവരം പറയുകയും ചെയ്തു. തുടർന്ന് കേസ് ചൈൽഡ് ലൈന് കൈമാറി. വ്യാഴാഴ്ച്ച ഇയാൾ നാട്ടിലെത്തുമെന്ന രഹസ്യ വിവരത്തെ തുടർന്ന് പോലീസ് നെടുമ്പാശേരിയിലെത്തി പിടികൂടുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]