
വാഷിങ്ടണ്‍: ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ കൂടുതല്‍ പേരെ പിരിച്ചുവിടാനൊരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. ബുധനാഴ്ച മുതല്‍ പിരിച്ചുവിടല്‍ ആരംഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, റിയാലിറ്റി ലാബ്സ്, വാട്സാപ്പ് എന്നീ സ്ഥാപനങ്ങളിലെ ആളുകളെയാണ് ഇത്തവണ പിരിച്ചുവിടല്‍ ബാധിക്കുന്നത്. 4000 പേര്‍ക്കെങ്കിലും ഇത്തവണ ജോലി നഷ്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. തങ്ങളുടെ തൊഴിലാളികള്‍ക്ക് ഒരു മെമ്മോ അയച്ചിട്ടുണ്ടെന്നും എന്നാല്‍ പിരിച്ചുവിടലിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും മെറ്റ പറഞ്ഞു.
പിരിച്ചുവിടലിനെ കുറിച്ചുളള അറിയിപ്പ് വടക്കേ അമേരിക്കയിലുള്ള മെറ്റ ജീവനക്കാര്‍ക്ക് രാവിലെ നാലിനും അഞ്ചിനും ഇടയില്‍ ഇമെയില്‍ വഴി അറിയിപ്പ് ലഭിക്കും. 2022 നവംബര്‍ മുതലാണ് മെറ്റ പിരിച്ചുവിടല്‍ ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം 10,000 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും പ്രധാന ബിസിനസുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമാണ് പിരിച്ചുവിടല്‍. ഇതുവരെ ആഗോള തലത്തില്‍ 21000 ജീവനക്കാരെ മെറ്റ പിരിച്ചുവിട്ടിട്ടുണ്ട്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]