
കൊച്ചി: സംസ്ഥാനം തീച്ചൂടില്‍ ഉരുകുന്നതിനിടെ ആശ്വാസമായി ഇടുക്കിയിലും കോട്ടയത്തും വേനല്‍ മഴ. കോട്ടയത്ത് കാഞ്ഞിരപ്പള്ളി, പാല, മുണ്ടക്കയം, മൂന്നിലവ്, മേലുകാവ് എന്നിവിടങ്ങളിലും ഇടുക്കിയില്‍ അടിമാലി, നേര്യമംഗലം, തൊടുപുഴ, കട്ടപ്പന എന്നിവിടങ്ങളിലും വേനല്‍ മഴ പെയ്തു. തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും വേനല്‍ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണം അറിയിച്ചിരുന്നു. ഇന്നും നാളെയും മിക്ക ജില്ലകളിലും മഴ ലഭിക്കുമെന്നാണ് പ്രവചനം.
ഏപ്രില്‍ 21 മുതല്‍ 23 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതല്‍ 40 കി.മീ വരെ വേഗത്തില്‍ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊല്ലം മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളില്‍ കഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്. കാലാവസ്ഥ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം പാലക്കാടാണ് ഏറ്റവും ഉയര്‍ന്ന ചൂട്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net