
മണിരത്നത്തിന്റെ സംവിധാനത്തില്‍ എത്തിയ ബ്രഹ്മാണ്ഡ ചിത്രങ്ങളില്‍ ഒന്നായിരുന്നു പൊന്നിയിന്‍ സെല്വന് 1. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ അതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രം വമ്പന്‍ താരനിരയുമായിട്ടായിരുന്നു എത്തിയത്.
രണ്ട് ഭാഗങ്ങളായി ഒരുങ്ങിയ ചിത്രത്തിന്റെ ആദ്യ ഭാഗം 2022 സെപ്റ്റംബര്‍ 30 നാണ് തിയറ്ററുകളില്‍ എത്തിയത്. ചിത്രം മികച്ച വിജയം നേടിയിരുന്നു. എന്നാല്‍ സൗത്ത് ഇന്ത്യയില്‍ നേടിയ വിജയം ചിത്രം നോര്‍ത്ത് ഇന്ത്യയില്‍ നേടിയിരുന്നില്ല.
ഇപ്പോഴിത പൊന്നിയിന്‍ സെല്വന് നോര്‍ത്ത് ഇന്ത്യയില്‍ വിജയം നേടാത്തതിനുള്ള കാരണം വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് നടന് കാര്‍ത്തി. പൊന്നിയിന്‍ സെല്വന് 2ന്റെ റിലീസുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങിലാണ് കാര്‍ത്തി ഇക്കാര്യം പറഞ്ഞത്.
പുഷ്പയ്ക്കും, കാന്താരയ്ക്കും കിട്ടിയ വിജയം ഉത്തരേന്ത്യയില്‍ പിഎസ് 1 നേടിയില്ലല്ലോ എന്ന ചോദ്യം വാര്‍ത്ത സമ്മേളനത്തിനിടെ എത്തിയിരുന്നു. ഈ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു കാര്‍ത്തിയുടെ വാക്കുകള്‍.
”അവര്‍ക്ക് (ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ക്ക്) കഥ മനസ്സിലാക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടുണ്ടായിരുന്നു എന്നാണ് ഞാന്‍ കരുതുന്നത്. പിഎസ് 1ന് ഉത്തരേന്ത്യയില്‍ ലഭിച്ച സ്വീകാര്യത പരിശോധിച്ചപ്പോള്‍ എനിക്ക് തോന്നിയത് അതാണ്.
നിരവധി കഥാപാത്രങ്ങളുടെ പേരുകളുള്ള ഒരു നോവല്‍ വായിക്കുന്നു എന്ന് കരുതുക. പത്താം പേജില്‍ എത്തുമ്പോള്‍ അവയില്‍ ചില പേരുകള്‍ നിങ്ങള്‍ മറന്നു പോയോക്കാം. പിഎസ് 1ന്റെ കാര്യത്തിലും ഇത്തരത്തില്‍ സംഭവിച്ചിരിക്കാം’ – കാര്‍ത്തി പറഞ്ഞു.
എന്നാല്‍ ഒടിടിയില്‍ ചിത്രം കണ്ട ശേഷം അത് നല്ലതായി എടുത്തിട്ടുണ്ടെന്ന് പലരും പറഞ്ഞു. അതിനാല്‍ പൊന്നിയിന്‍ സെല്വന് 2 റിലീസ് ചെയ്യുമ്പോള്‍ മികച്ച രീതിയിലുള്ള പ്രതികരണം ഉത്തരേന്ത്യയില്‍ ലഭിക്കും’ – കാര്‍ത്തി കൂട്ടിച്ചേര്‍ത്തു.
അതേസമയം പിഎസ് 2 റിലീസിന് ഒരുങ്ങുകയാണ്. ഏപ്രില്‍ 28 നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തുക.വന്തിയതേവന് എന്ന കഥാപാത്രത്തെയാണ് പൊന്നിയിന്‍ സെല്‍വനില്‍ കാര്‍ത്തി അവതരിപ്പിക്കുന്നത്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net